ട്രാഫിക് ലൈറ്റുകളില്‍ പരസ്യങ്ങള്‍ വയ്ക്കുവാന്‍ മാത്രം ദാരിദ്രരാണോ നാം?

Published on

ജെയിംസ് ദേവസ്യ, തലയോലപ്പറമ്പ്

എറണാകുളം മുതല്‍ വടക്കോട്ട് തൃശൂര്‍ വരെയുള്ള മിക്ക ട്രാഫിക് പോയിന്‍റുകളിലെയും ട്രാഫിക് ലൈറ്റുകള്‍ സ്ഥാപിച്ചിരിക്കുന്ന തൂണുകളില്‍ ട്രാഫിക് ലൈറ്റുകളോട് ചേര്‍ന്ന് സ്ഥാപനങ്ങളുടെയും ഉത്പന്നങ്ങളുടെയും പരസ്യങ്ങള്‍ തൂങ്ങി കിടക്കുന്ന വിധത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ഉയരക്കൂടുതല്‍ കാരണം പകല്‍ വെളിച്ചത്തില്‍ പോലും ട്രാഫിക് ലൈറ്റുകള്‍ കാണുവാന്‍ തന്നെ ബുദ്ധിമുട്ടുള്ളപ്പോഴാണ് ഈ വിധത്തില്‍ പരസ്യങ്ങള്‍ കൂടി ഈ ലൈറ്റുകളോട് കൂടി സ്ഥാപിച്ചിരിക്കുന്നത്. രാത്രിയില്‍ വെളിച്ചമടിക്കുമ്പോള്‍ ഈ പരസ്യ ബോര്‍ഡുകള്‍ അതിതീവ്രമായി Reflect ചെയ്യുക കൂടി ചെയ്യുന്നതോടെ ആ സമയങ്ങളില്‍ ട്രാഫിക് ലൈറ്റുകള്‍ ദൃശ്യമാകുന്നത് തന്നെ വാഹനത്തിലിരിക്കുന്നവരുടെ ദൈവകൃപയാല്‍ മാത്രമാണെന്ന് തോന്നിപ്പോകുന്നു…!

മനുഷ്യരുടെ ജീവന് സംരക്ഷണം നല്‍കുവാന്‍ സ്ഥാപിച്ചിരിക്കുന്ന ട്രാഫിക് സിഗ്നല്‍ ലൈറ്റുകളില്‍ പരസ്യബോര്‍ഡുകള്‍ സ്ഥാപിച്ച് പണം വസൂലാക്കത്തക്ക ദരിദ്രമാണോ നാം…? അധികാരികള്‍ ചിന്തിച്ച് വേണ്ട നടപടി സ്വീകരിക്കുമെന്ന് കരുതട്ടെ.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org