നന്മ നിറഞ്ഞ മറിയമേ…

ജയ്മോന്‍ ദേവസ്യ, തലയോലപ്പറമ്പ്

"നന്മ നിറഞ്ഞ മറിയമേ സ്വസ്തി, കര്‍ത്താവ് അങ്ങയോടുകൂടെ, സ്ത്രീകളില്‍ അങ്ങ് അനുഗ്രഹിക്കപ്പെട്ടവളാകുന്നു, അങ്ങയുടെ ഉദരത്തിന്‍റെ ഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവനാകുന്നു."

ചെറിയ പ്രായത്തിലെ തന്നെ വീട്ടില്‍ നിന്നും, വേദപാഠ ക്ലാസ്സുകളില്‍ നിന്നും സഭയുടെ ഔദ്യോഗിക പുസ്തകങ്ങളില്‍ നിന്നും പഠിച്ച പ്രാര്‍ത്ഥനയാണിത്. എന്നാല്‍ കുറച്ചു നാളുകളായി ഈ പ്രാര്‍ത്ഥനയിലെ 'അങ്ങ്' എന്ന വാക്കുകള്‍ക്ക് പകരമായി 'അമ്മ' എന്നു ചേര്‍ത്ത് പറയുന്നതായി കാണുന്നു. കൂടുതലായി സ്ത്രീകളാണ് ഇത്തരത്തില്‍ ഈ പ്രാര്‍ത്ഥന മാറ്റി ചൊല്ലുന്നതു കാണുന്നത്. സ്വാഭാവികമായി അവര്‍ അവരുടെ മക്കളെയും ഇങ്ങനെ തന്നെയായിരിക്കും പഠിപ്പിക്കുക. യഥാര്‍ത്ഥത്തില്‍ 'അമ്മ' എന്നു മാറ്റി ഈ പ്രാര്‍ത്ഥന ചൊല്ലുന്നതു ശരിയാണോ…? ഞാന്‍ മനസ്സിലാക്കിയതിന്‍ പ്രകാരം ചില ക്രൈസ്തവ ധ്യാനകേന്ദ്രങ്ങള്‍ ആണ് ഇത്തരത്തില്‍ ഈ പ്രാര്‍ത്ഥന മാറ്റി ജനങ്ങളെ പരിചയപ്പെടുത്തിയത് എന്നാണ്.

'അമ്മ' എന്ന പദവിയിലും, സാഹചര്യത്തിലും എത്തുന്നതിനു മുന്നേയുള്ള കന്യകാമറിയത്തിനെ വിശേഷിപ്പിക്കുകയും ഗബ്രിയേല്‍ മാലാഖ നല്‍കിയ വിശേഷണങ്ങള്‍ പറഞ്ഞ് സ്തുതിക്കുകയും ചെയ്യുന്ന ഒരു പ്രാര്‍ത്ഥന അല്ലേ ഇത്? ഇതിനെക്കുറിച്ച് ആധികാരികമായി അറിയാവുന്നവരില്‍ നിന്നും ശരിയായ മറുപടി പ്രതീക്ഷിക്കുന്നു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org