‘മൃദുഭാവേ ദൃഢ കര്‍മ്മേ’

ജയ്ജി മാത്യു, വട്ടവളായില്‍, പുറപ്പുഴ

സത്യദീപം ലക്കം 26-ല്‍ പലവിചാരം കോളത്തില്‍ 'മൃദുഭാവേ ദൃഢ കര്‍മ്മേ' എന്ന തലക്കെട്ടില്‍ ശ്രീമതി ലിറ്റി ചാക്കോ എഴുതിയ ലേഖനം വായിച്ചപ്പോള്‍ ഒരു പോലീസ് ഉദ്യോഗസ്ഥനെന്ന നിലയില്‍ വളരെ അഭിമാനം തോന്നി. ലേഖികയ്ക്കും ഇത് പ്രസിദ്ധീകരിച്ച സത്യദീപത്തിനും നന്ദി. ഇപ്പോള്‍ എന്‍റെ മനസ്സിലുണ്ടായ ഒരു ചിന്ത പങ്കുവച്ചുകൊള്ളട്ടെ. 'ഞാനും ഒരു പോലീസാകും' എന്ന് ആ എന്‍സിസി കേഡറ്റിനെകൊണ്ടു പൊലീസുകാര്‍ പറയിച്ചതുപോലെ 'ഞാനും ഒരു വൈദികനാകും' അല്ലെങ്കില്‍ 'ഞാനും ഒരു കന്യാസ്ത്രീയാകും' അല്ലെങ്കില്‍ 'ഞാനും ഒരു ക്രിസ്ത്യാനിയാകും' എന്നു മറ്റുള്ളവരെക്കൊണ്ട് സ്വാഭാവികമായി പറയിപ്പിക്കാന്‍ സാധിക്കുമ്പോള്‍ മാത്രമല്ലേ നമ്മുടെ ക്രിസ്തീയ ജീവിതവും അര്‍ത്ഥപൂര്‍ണ്ണമാവുകയു ള്ളൂ; അതിനല്ലേ നമ്മള്‍ പരിശ്രമിക്കേണ്ടത്?

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org