ഹൃദയമുള്ള ഭരണകൂടങ്ങള്‍ ഉണ്ടാകട്ടെ

ജോര്‍ജ് മുരിങ്ങൂര്‍

"കര്‍ഷകനു പാര്‍ക്കാന്‍ കഴിയാത്ത ഇടമായി കേരളം മാറുന്നോ?" എന്ന ലേഖനം (24-30 മേയ്) സത്യദീപം കര്‍ഷകര്‍ക്കും കാര്‍ഷികമേഖലയ്ക്കുംവേണ്ടി പ്രസിദ്ധീകരിച്ച നല്ല ലേഖനങ്ങളില്‍ ഒന്നാണ്. ഡോ. എന്‍. ശുദ്ധോദനന്‍ ഈ ലേഖനം മുഖേന കര്‍ഷകരുടെ പ്രശ്നങ്ങള്‍ പൊതുജനങ്ങളുടെയും സര്‍ക്കാരിന്‍റെയും മുമ്പില്‍ അവതരിപ്പിച്ചു.

പൊതുസമൂഹവും ഗവണ്‍മെന്‍റുകളും കര്‍ഷകനെ വിലകെട്ട ജന്തുവായി കണക്കാക്കി അവനെ അംഗീകരിച്ചില്ല; അവനെ മാനിച്ചില്ല.

അവഗണിക്കപ്പെട്ടതുകൊണ്ടു നിലനില്പിനുവേണ്ടി നെടുവീര്‍പ്പുകളും നിലവിളിയുമായി നോക്കിനില്ക്കുന്ന ദുര്‍ബലസമൂഹമാണു കര്‍ഷകര്‍. വേദനകൊണ്ട് പിടയുന്ന അവരുടെ മാനസങ്ങള്‍ ഡോ. എന്‍. ശുദ്ധോദനന്‍റെ ഈ ലേഖനത്തില്‍ തെളിഞ്ഞു കാണാം. മണ്ണില്‍ പണിയെടുക്കുന്ന കര്‍ഷകനോടു പുച്ഛവും പരിഹാസവും വച്ചുപുലര്‍ത്തുന്ന ഹീനമായൊരു സംസ്കാരം കേരളത്തില്‍ രൂപപ്പെട്ടുകഴിഞ്ഞിരിക്കുന്നു. ആ ദുഷിച്ച മനോഭാവം പൂര്‍ണമായും മാറ്റിയെടുക്കണം.

യുവാക്കള്‍ കാര്‍ഷികവൃത്തിയില്‍ നിന്ന് ഓടിയൊളിക്കാതിരിക്കാനും കൃഷിഭൂമിയിലേക്ക് അവരെ ആകര്‍ഷിക്കാനുംവേണ്ടി "ഹൃദയമുളള ഭരണകൂടങ്ങളും" പൊതുസമൂഹവും നമുക്കുണ്ടാകട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org