സഭയെ നവീകരിക്കാന്‍ വേണ്ടി

ഫാ. ഡോവീസ് കാച്ചപ്പിള്ളി

"ഞാന്‍ ലോകത്തിന്‍റെ പ്രകാശമാണ്" എന്ന സത്യദീപത്തിന്‍റെ ആപ്തവാ ക്യത്തിനനുസൃതമായി – കേരള കത്തോലിക്കാസഭയെ ക്രിസ്തുവാകുന്ന പ്രകാശത്തില്‍ നടത്തുന്ന സത്യദീപത്തിലെ മുഖപ്രസംഗങ്ങളും ലേഖനങ്ങളും വളരെയേറെ പ്രചോദനാത്മകമാണ്. ജൂലൈ 25-ലെ സത്യദീപത്തില്‍ "ലോകത്തിനും അതിലെ നശീകരണങ്ങള്‍ക്കുമെതിരെ" എന്ന ലേഖനം ഒരു അല്മായന്‍ എന്ന നിലയില്‍ ഇടുക്കി തങ്കച്ചന്‍ തന്‍റെ ദീര്‍ഘകാല പ്രേഷിതപ്രവര്‍ത്തന അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ എഴുതിയതാണ്.

ഇപ്പോഴത്തെ സഭയുടെ സങ്കീര്‍ണമായ കാലഘട്ടത്തില്‍ തങ്കച്ചന്‍റെ ആശയങ്ങള്‍ നടപ്പില്‍ വരുത്താന്‍ ഒട്ടും തമാസം വരുത്തേണ്ടതല്ല. സീറോ-മലബാര്‍ സഭ സീറോ ആയിക്കൊണ്ടിരിക്കുന്നു എന്നു ഹാസ്യരൂപേണ പലരും പറയാറുണ്ടെങ്കിലും അതൊരു യാഥാര്‍ത്ഥ്യമായിക്കൊണ്ടിരിക്കുകയാണല്ലോ. അതുകൊണ്ടു ലേഖനങ്ങളിലൂടെയും മുഖപ്രസംഗങ്ങളിലൂടെയും പ്രസ്താവിക്കുന്ന സഭാനവീകരണ മാര്‍ഗങ്ങള്‍ കണ്ടെത്തി നടപടികള്‍ സ്വീകരിക്കാനായി മെത്രാന്മാരണല്ലോ മുന്‍കയ്യെടുക്കേണ്ടവര്‍.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org