ബേബിച്ചന് കുന്തറ, ചേര്‍ത്തല
കോടികള്‍ മുടക്കിയുള്ള ആരാധനാലയനിര്മ്മാണം ഒഴിവാക്കണമെന്ന ഏ.കെ. ആന്റണിയുടെ പ്രസ്താവം കണ്ടു. ആവശ്യത്തിലധികമായി ആര്‍ഭാടം കാണിക്കാനായി മാത്രം നടത്തുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തടയേണ്ടതുതന്നെയാണ്.
കേരളത്തില്‍ പടുത്തുയര്‍ത്തിയ കൊട്ടാരസമാനമായ മുപ്പത്തിരണ്ടു ശതമാനം വീടുകളും പൂട്ടിക്കിടക്കുകയാണെന്നു കണ്ടെത്തിയത് അടുത്തകാലത്തു നടത്തിയ സര്‍വേയിലാണ്. ആന്റണിയുടെ പ്രസ്താവന സമൂഹനന്മയെ കരുതിയുള്ളതുതന്നെയായിരിക്കാം. എന്നാല്‍ കോടികള്‍ മുടക്കി നമ്മുടെ എംഎല്‍എമാര്‍ക്കു യോഗം ചേരാനും തമ്മില്‍ത്തല്ലാനും കൊട്ടാരങ്ങളെ അതിശയിപ്പിക്കുന്ന നിയമസഭാമന്ദിരം നിര്‍മ്മിച്ചപ്പോഴോ കോടികള്‍ മുടക്കി മന്ത്രിമന്ദിരങ്ങള്‍ മോടി പിടിപ്പിച്ചപ്പോഴോ മൗനം പാലി ച്ച ആന്റണി ആയിരങ്ങള്‍ പ്രാര്‍ത്ഥനയ്ക്കെത്തുന്ന ആരാധനാലയങ്ങളുടെ കാര്യത്തില്‍ മാത്രം പരിതപിക്കുന്നതു നീതീകരിക്കാനാവില്ല.