ആരാധിക്കപ്പെടുന്നത് ആര്?

Published on

അഡ്വ. ഫിലിപ്പ് പഴേമ്പള്ളി, പെരുവ

കത്തോലിക്കരുടെ തീര്‍ത്ഥാടന കേന്ദ്രങ്ങളിലും പുണ്യസ്ഥലങ്ങളിലും പേരു വിളിക്കപ്പെട്ട വിശുദ്ധരുടെ ആസ്ഥാന ദേവാലയങ്ങളിലും ശരിക്കും ആരാധിക്കപ്പെടുന്നത് ആരാ, സ്രഷ്ടാവും സര്‍വ ശക്തനുമായ ദൈവം തമ്പുരാനോ, അതോ സൃഷ്ടികളും സൃഷ്ട വസ്തുക്കളുമോ…?

അറിയപ്പെടുന്ന രോഗ ശാന്തി കേന്ദ്രങ്ങളിലെ ആകര്‍ഷണ കേന്ദ്രങ്ങള്‍ യേശു ക്രിസ്തുവോ, ആള്‍ദൈവങ്ങളോ…? കണ്‍വന്‍ഷന്‍/പെരുനാള്‍ പരസ്യങ്ങളില്‍ മഹത്ത്വമാരോപിക്കപ്പെടുന്നത് ദൈവത്തിനോ തിരുസ്വരൂപങ്ങള്‍ക്കോ…?

സ്വര്‍ഗത്തിലെ വിശുദ്ധരെ തേടിപ്പോകുമ്പോള്‍, ഭൂമിയിലെ ജീവിക്കുന്ന അനേകം വിശുദ്ധരെ കാണാതെ പോകുന്നുണ്ടോ…? ഭൂമിയിലെ സമസ്ത മനുഷ്യര്‍ക്കും അവകാശപ്പെട്ട ഭൗതികസമ്പത്തുകളെടുത്ത് ദൈവത്തിനായി അംബരചുംബികളായ സൗധങ്ങള്‍ കെട്ടിപ്പൊക്കുന്നതു ശരിയോ…?

സുവിശേഷ പ്രചാരകരും വ്രതബന്ധികളായ അഭിഷിക്തരും സഞ്ചിയും ഭാണ്ഡവും രണ്ടുടുപ്പും പിന്നെ സ്വര്‍ണവും വെള്ളിയും ഏസീ വാസവുമൊക്കെ കരുതി നടക്കുന്നത് ഉത്തമമോ?

ദൈവജനത്തെ ചിന്നഭിന്നമാക്കുന്ന കക്ഷിമാത്സര്യങ്ങള്‍ അധികാരസംരക്ഷണത്തിനായി നിര്‍ലജ്ജം സിവില്‍ കോടതികളിലേക്ക് വലിച്ചിഴയ്ക്കുന്നതു ക്രിസ്തീയമാണോ…? വേണ്ട നമുക്ക് ഇത്തരം ചില ചിന്തകള്‍ ഈ 21-ാം നൂറ്റാണ്ടിലെങ്കിലും…'

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org