വികാരിമാര്‍ക്ക് യാത്രയയപ്പുകള്‍

Published on

അഡ്വ.ഫിലിപ്പ് പഴേമ്പള്ളി, പെരുവ

കഴിഞ്ഞ ദിവസം ഒരു കത്തോലിക്കാ രൂപതയിലെ വൈദിക സ്ഥലം മാറ്റ ലിസ്റ്റ് കണ്ടു. ഈ അവസരത്തില്‍ വികാരിമാരുടെ സ്ഥലംമാറ്റം പ്രമാണിച്ചു പത്രങ്ങളിലൂടെ നടത്തുന്ന പതിവു കോലാഹലങ്ങളില്‍ ദയവായി ഒരു മിതത്വം പാലിക്കണമെന്നു വിനയപുരസരം അപേക്ഷിക്കുകയാണ്. പല വികാരിമാരും പൂര്‍ണകായ ഫോട്ടോകള്‍ സഹിതം അപദാനങ്ങള്‍ വര്‍ണിച്ച് ഫുള്‍ പേജ് പത്ര സപ്ലിമെന്‍ററുകള്‍ ഇറക്കുന്നതു കാഴ്ചക്കാര്‍ക്ക് അലോസരമുണ്ടാക്കുന്ന വിധത്തിലാണ്. ചിലയിടത്തൊക്കെ ഇടവകക്കാരില്‍ ചിലരുടെ ചെലവിലാകാമെങ്കിലും, ഉള്ളടക്കങ്ങള്‍ എല്ലായിടത്തും ഒരേപോലെ അരോചകമാണ്. കാര്യങ്ങള്‍ ഒരവസരബോധത്തോടെ, മിതത്വം പാലിച്ചുകൊണ്ടു വേണമെന്ന് ഓര്‍മ്മിപ്പിക്കുന്നു, അപേക്ഷിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org