എഡിറ്റോറിയല്‍ ഉദ്ബോധനകരം

എ.കെ.എ. റഹിമാന്‍, കൊടുങ്ങല്ലൂര്‍

ആഗസ്റ്റ് ആദ്യലക്കം എഡിറ്റോറിയല്‍ "സ്വാതന്ത്ര്യത്തിന്‍റെ കാവലാളാവുക" എന്നത് അതിര്‍ത്തികള്‍ കാക്കുന്ന സൈനികരുടെ മാത്രമല്ല രാജ്യത്തെ ഓരോ പൗരന്‍റെയും ധാര്‍മ്മികതയും ഉത്തരവാദിത്വവുമാണ്. സ്വന്തം വീടു കാത്തുരക്ഷിക്കുന്നതുപോലെ പിറന്ന നാടിനെയും നാട്ടുകാരെയും ഒരുമയോടെ ആശാദര്‍ശഭാവേന ഐകമത്യത്തിനും അഖണ്ഡതയ്ക്കും സമര്‍പ്പിച്ചുകൊണ്ട് ഇനിയൊരു വിദേശസന്നിവേശമോ വിഭജനമോ ഇല്ലാതെ നിലവിലുള്ള രാജ്യവിസ്താരം കാത്തുസൂക്ഷിക്കുന്ന കാവലാളാവുകയാണു രാജ്യം ഭരിക്കുന്നവരും ഭരണീയരും ഒരുപോലെ അനുവര്‍ത്തിക്കേണ്ടത്. എഡിറ്റോറിയലിനു നമോവാകം!

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org