അതിജീവനത്തിന്റെ പാതയില്‍ മുന്നേറാം

അതിജീവനത്തിന്റെ പാതയില്‍ മുന്നേറാം
Published on

സത്യദീപം 2021 ജനുവരി 6 ലക്കം കൊവിഡ് 19 നെ ഓര്‍മ്മിപ്പിച്ചുകൊണ്ട് സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള സ്ത്രീ വിഭാഗത്തെ അണിനിരത്തി തയ്യാറാക്കിയ ലേഖനം വളരെ സന്ദര്‍ഭോചിതവും ഹൃദ്യവുമായിരുന്നു. സത്യദീപത്തിന് അഭിനന്ദനങ്ങള്‍. "ഇതും കടന്നുപോകുമെന്ന്" ധൈര്യത്തോടെ ഏറ്റുപറഞ്ഞ ഒത്തിരിയേറെ വ്യക്തിത്വങ്ങളെ നാം ഈ കാലയളവില്‍ കാണാനിടയായി. കേരളം ഒറ്റക്കെട്ടായി കോവിഡിനെതിരായ പോരാട്ടം നടത്തിക്കൊണ്ട് ഈ മഹാമാരിയെ ശക്തമായി പ്രതിരോധിക്കുന്നതില്‍ ഏറെക്കുറെ വിജയിച്ചതില്‍ നമുക്ക് അഭിമാനിക്കാം. മനുഷ്യരുടെ വേദനകള്‍ കണ്ടറിഞ്ഞ് പ്രവര്‍ത്തിച്ചവരെയും സ്വന്തം സുരക്ഷ പോലും മറന്ന് പ്രവര്‍ത്തിച്ച എല്ലാ നല്ല വ്യക്തികളെയും നന്ദിയോടെ നമുക്കോര്‍ക്കാം. പ്രതിസന്ധികള്‍ക്കിടയിലും വീണുപോകാമായിരുന്ന അവസ്ഥയില്‍ തളരാതെ മുന്നോട്ടുപോകാന്‍ പലര്‍ക്കും സാധിച്ചത് നല്ല മനുഷ്യരുടെ പ്രാര്‍ത്ഥനയുടെ ബലം ലഭിച്ചതിനാലാണ്.

ബ്രദര്‍ ഡാമിയന്‍ പുത്തൂര്‍ എംഎംബി

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org