കാവുകാട്ടു പിതാവും കുര്‍ബാനക്രമ പുനരുദ്ധാരണവും

കാവുകാട്ടു പിതാവും കുര്‍ബാനക്രമ പുനരുദ്ധാരണവും

ഫാ. ജോര്‍ജ് വിതയത്തില്‍

2023 ഒക്‌ടോബര്‍ 9, ദീപിക ദിനപ്പത്രത്തില്‍ ''കാവുകാട്ടു പിതാവിനെ ഓര്‍ക്കുമ്പോള്‍'' എന്ന ലേഖനം കാവുകാട്ടു പിതാവിന്റെ സീറോ മലബാര്‍ സഭയിലെ ആരാധനാക്രമ പുനരുദ്ധാരണത്തിലുള്ള പ്രത്യേ ക താല്പര്യത്തേയും ഇടപെടലിനെയും കുറിച്ചു വിവരിക്കുന്നുണ്ട്. 1962 ലെ പുന രുദ്ധരിക്കപ്പട്ട കുര്‍ബാനക്രമം സീറോ മല ബാര്‍ സഭ മെത്രാന്‍ സമിതി അംഗീകരിച്ചു എന്നും പുനരുദ്ധാരണ നയം പരിരക്ഷിക്കുന്നതിനു വടവാതൂര്‍ സെമിനാരി സ്ഥാപിച്ചു എന്നുമാണ് ലേഖകന്‍ അവതരിപ്പിച്ചിരിക്കുന്ന പ്രധാന സംഭവങ്ങള്‍. എന്നാല്‍ പ്ര സ്തുത പ്രസ്താവനകള്‍ വാസ്തവ വിരുദ്ധങ്ങളാണ്.

1962 ലെ കുര്‍ബാനക്രമം നടപ്പാക്കാന്‍ സാധിക്കാഞ്ഞത് മെത്രാന്‍ സമിതി പ്രസ്തു ത ക്രമം പൂര്‍ണ്ണമായും നിരാകരിച്ചു എന്നതുകൊണ്ടാണ്. കൂടാതെ, പ്രസ്തുത കുര്‍ ബാനക്രമത്തിനെതിരായി ശക്തമായ പ്രതിഷേധവും ഉണ്ടായി. തുടര്‍ന്നു പുതിയ കുര്‍ ബാനക്രമത്തിനുവേണ്ടി അപേക്ഷിച്ചതും അപേക്ഷ അനുവദിച്ചതനുസരിച്ച് ഉണ്ടാക്കപ്പെട്ട പുതിയ കുര്‍ബാനക്രമം 1968 ആഗ സ്റ്റ് മാസത്തില്‍ ആലപ്പാട്ടു പിതാവു തിരുസംഘത്തിനു സമര്‍പ്പിച്ചു. അംഗീകാരം ലഭിച്ചതിനനുസരിച്ചു സഭയില്‍ നടപ്പിലാക്കിയതും മറ്റും ചരിത്ര സംഭവമാണല്ലോ? കുര്‍ബാനക്രമ പുനരുദ്ധാരണ പ്രശ്‌നം അതോടെ അവസാനിക്കേണ്ടതായിരുന്നു. എന്നാല്‍ കാവുകാട്ടു പിതാവിന്റെ അപ്രതീക്ഷിത വേര്‍പാടിനെ തുടര്‍ന്ന് കുര്‍ബാനക്രമ പുനരുദ്ധാരണ പ്രശ്‌നം പുനരാരംഭിച്ചു. രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്റെ പാരമ്പര്യ പുനരുദ്ധാരണ വിഷയാവതരണത്തിനുമുമ്പേ തന്നെ സീറോ മലബാര്‍ സഭ കല്‍ദായ സഭയുടെ പുത്രി സഭയാണെന്ന് കര്‍ദിനാള്‍ ടിസ്സറിന്റേയും പൗരസ്ത്യ തിരുസംഘത്തിന്റേയും നിര്‍ദേശമനുസരിച്ച് ഉണ്ടാക്കപ്പെട്ട 1962 ലെ കുര്‍ബാനക്രമം പുനസ്ഥാപിക്കുവാനുള്ള നിര്‍ബന്ധ പ്രവര്‍ ത്തനങ്ങളാണ് സഭയെ ഇന്നത്തെ ദൗര്‍ഭാഗ്യാവസ്ഥയിലെത്തിച്ചത്.

വടവാതൂര്‍ സെമിനാരി കാവുകാട്ടു പിതാവിന്റെ കല്‍ദായ പാരമ്പര്യ പുനരുദ്ധാരണ നയ തുടര്‍ച്ചയ്ക്കുവേണ്ടി സ്ഥാപിക്കപ്പെട്ടു എന്ന പ്രസ്താവന ശരിയല്ല. സെമിനാരിക്കുവേണ്ടി വടവാതൂര്‍ സ്ഥലം വാങ്ങിയതും കെട്ടിടം നിര്‍മ്മിച്ചതും മംഗലപ്പുഴ സെമിനാരി പ്രൊക്യൂറേറ്റര്‍ ആയിരുന്ന ബഹു. വിക്ടറച്ചനാണ്. നിര്‍മ്മാണശേഷം സെമിനാരി ചങ്ങനാശ്ശേരി അതിരൂപതയെ ഏല്പിക്കുകയായിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org