പ്രകൃതിയെ അവഗണിച്ചാല്‍ ദുരന്തം ഉറപ്പ്

പ്രകൃതിയെ അവഗണിച്ചാല്‍ ദുരന്തം ഉറപ്പ്
Published on

സെബാസ്റ്റ്യന്‍ മാളിയേക്കല്‍, പാലാരിവട്ടം

ജൂണ്‍ 8-ലെ അസന്തുലിത പ്രകൃതിയും വികൃതിയും വായിച്ചു. അതില്‍ പ്രകൃതിയുടെ നാശത്തിന് മനുഷ്യന്റെ വികൃതിയാണ് അടിസ്ഥാനം. ഇരുപതാം നൂറ്റാണ്ടിന്റെ മുക്കാല്‍ നൂറ്റാണ്ടിലെ ക്രി സ്തീയ കുടുംബങ്ങളില്‍ മക്കള്‍ പെരുപ്പത്തിനു മുഖ്യകാരണം സഭയുടെ പ്രോത്സാഹനമാണ്.അതിന്റെ ദുരിതങ്ങള്‍ ഇപ്പോഴും പേറുന്ന നിരവധി കുടുംബങ്ങള്‍ സമൂഹത്തിലുണ്ട്.

ഈ വിധത്തില്‍ കേരളം മുന്നോട്ട് പോകുമ്പോള്‍ അസന്തുലിതാവസ്ഥ വര്‍ദ്ധിച്ച് പ്രകൃതിയുടെ വികൃതികളും കൂടുതല്‍ ദുരന്തമാകും. കാലാവസ്ഥ വ്യതിയാനങ്ങള്‍ കൂടുതല്‍ പ്രക്ഷോപമാകും. താളം തെറ്റുന്ന പ്രകൃതിയും കാലാവസ്ഥ വ്യതിയാനങ്ങളും കേരളത്തെ ഇല്ലാതാക്കിയാല്‍ അത്ഭുതപ്പെടാനില്ല. കാരണം മനുഷ്യന്‍ മണ്ണിനേയും പ്രകൃതിയേയും കൂടുതല്‍ ദ്രോഹിച്ചുകൊണ്ടിരിക്കുന്നു. അതിന്റെ പ്രത്യാഘാതങ്ങളും കേരളത്തില്‍ സംഭവിക്കുന്നു. കേരള ക്രിസ്തീയ സഭയ്ക്ക് ഇപ്പോഴും ജനപെരുപ്പവിഷയത്തില്‍ തിരിച്ചറിവ് ആയിട്ടില്ല. (പ്രോ-ലൈഫ്).

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org