''മിഷനെ അറിയാം, സഹായിക്കാം''

''മിഷനെ അറിയാം, സഹായിക്കാം''
Published on

റൂബി ജോണ്‍ ചിറക്കല്‍, പൂച്ചാക്കല്‍

''മിഷനെ സഹായിക്കുക, സ്വയം നവീകരിക്കപ്പെടുക'', ''ഭാരതീയത സ്വീകരിച്ചും, ഭാരതത്തിനു നല്കി''യും യഥാക്രമം ബിഷപ് വര്‍ഗീസ് തോട്ടങ്കര സി എം, ഫാ. തോമസ് കൊച്ചുമുട്ടം സി എം ഐ എന്നിവരുമായി സത്യദീപം നടത്തിയ അഭിമുഖ സംഭാഷണങ്ങള്‍ കഴിഞ്ഞ രണ്ടു ലക്കങ്ങ ളിലായി വായിക്കാന്‍ കഴിഞ്ഞു. നമ്മുടെ നാട്ടിലെ ജീവിതരീതികളില്‍ നിന്നും തികച്ചും വ്യത്യസ്തമായി, മിഷന്‍ രംഗങ്ങളിലെ ജീവിതാവസ്ഥകള്‍, അവയെ മിഷനറിമാര്‍ അഭിമുഖീകരിക്കുന്ന സാഹസിക രീതികള്‍ എല്ലാം സഭാ മക്കള്‍ -വൈദിക, സന്യാസ, അല്മായ സഹോദരര്‍ - എല്ലാവരും അറിയേണ്ടതാവശ്യമാണ്. പ്രത്യേകിച്ച് മതാധ്യാപകര്‍ നമ്മു ടെ വിശ്വാസപരിശീലനാര്‍ത്ഥികള്‍ക്കു മുമ്പില്‍ ഒരു ചെറു വിവരണമെങ്കിലും നട ത്തി അവരെ മിഷന്‍ രംഗത്തെ പരിചയപ്പെടുത്തണം.

മിഷനെ സഹായിക്കാനും, സ്വയം നവീകരിക്കാനുമുള്ള ആഹ്വാനം ശ്രേഷ്ഠമാണ്. കൊച്ചുനാളില്‍ മതബോധന ക്ലാ സ്സുകളില്‍ നിന്നും ലഭിച്ച അറിവിന്റെ വെളിച്ചത്തില്‍, വടക്കേ ഇന്ത്യ, ഈശോയുടെ മുന്തിരിതോപ്പാണെന്നും അവിടെ വേല ചെയ്യണമെന്നും മോഹിച്ചിരുന്നു. യോഗ്യത ഇല്ലാതിരുന്നതിനാല്‍ മോഹം സഫലമായില്ല. മിഷന്‍ രംഗങ്ങളില്‍ പ്രവര്‍ ത്തിക്കുന്ന സമര്‍പ്പിതരെ, നിരുത്സാഹപ്പെടുത്തുന്ന പ്രവണതയുണ്ടെന്നും വായിച്ചു. ഞങ്ങളുടെ ഇടവകയില്‍ നിന്നും എസ് ഡി, എഫ് സി സി, ഗ്രീന്‍ ഗാര്‍ഡന്‍സ് സഭാംഗങ്ങളായ സന്യാസിനിമാര്‍ മിഷനില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ചിലര്‍ മിഷന്‍ രംഗത്ത് സേവനം ചെയ്യാന്‍ തയ്യാറായി ചോദിച്ചു വാങ്ങിയവരും, ചിലര്‍ ജോലിയില്‍ നിന്നും അവധി എടുത്തു സേവനം ചെയ്തവരും ഉണ്ട്. അവെരയൊക്കെ ഏറേ സ്‌നേഹബഹുമാനത്തോടെ സ്മരിക്കുന്നു, അവര്‍ക്ക് ആയുസ്സും ആരോഗ്യ വും നല്കി അവരേര്‍പ്പെടുന്ന പ്രവര്‍ത്തനങ്ങള്‍ ക്രിസ്തുനാമത്തില്‍ വിജയപ്രദമാകാന്‍ പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. മണിപ്പൂരിലൊക്കെ നമ്മുടെ സിസ്‌റ്റേഴ്‌സ്, ഓടിയെത്തി സേവനം ചെയ്യുന്നത് മാധ്യമങ്ങളിലൂടെ അറിഞ്ഞല്ലോ. വടക്കേ ഇന്ത്യയി ലും വിദേശരാജ്യങ്ങളിലും ഫാ. ഡാമിയനെപ്പോലെ, മദര്‍ തെരേസയെപ്പോലെ, സി. റാണിമരിയയെപ്പോലെ, ജീവന്‍ പണയപ്പെടുത്തി, സാഹസികജീവിതം നയിച്ച് ദൈവരാജ്യപ്രഘോഷണം നടത്തുന്ന നമ്മുടെ പ്രിയപ്പെട്ട സഹോദരരെ നന്ദിയോടെ ഓര്‍ക്കാം. പ്രാര്‍ത്ഥനയിലൂടെയും സഹായങ്ങളിലൂടെയും നമുക്ക് അവര്‍ക്കു ശക്തി പകരാം. ഒക്‌ടോബര്‍ മിഷന്‍ മാസമാണല്ലോ.

ഫാ. തോമസ് കൊച്ചുമുട്ടവുമായി നടത്തിയ അഭിമുഖത്തിന്റെ ആമുഖം മനോഹരമായിരുന്നു. സത്യദീപത്തിനും ഷിജു ആച്ചാണ്ടിക്കും അഭിനന്ദനങ്ങള്‍! ഇപ്പോള്‍ സത്യദീപത്തില്‍ കുറേ നല്ല ലേഖനങ്ങള്‍ വരുന്നുണ്ട്. ഒരാഴ്ചത്തെ വായിച്ചു തീരുംമുമ്പേ, അടുത്തതെത്തിക്കഴിഞ്ഞു. തെരേസയുടെ ''കുഞ്ഞാടി''ന്റെ അവതരണം രസകരമായിരുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org