വിവാഹേതര ലൈംഗികബന്ധം

Published on

കെ.എം. ദേവ്, കരുമാല്ലൂര്‍

'വിവാഹേതര ലൈംഗികബന്ധം' എന്ന ശീര്‍ഷകത്തില്‍ കെസിബിസി ബൈബിള്‍ കമ്മീഷന്‍ സെക്രട്ടറി ഫാ. പോള്‍ മാടശ്ശേരിയുടെ ലേഖനം (ലക്കം 13) ശക്തമായി വിരല്‍ചൂണ്ടുന്നത്, സമൂഹത്തില്‍ ധാര്‍മ്മിക അധഃപതനത്തിനു വഴിവയ്ക്കാവുന്ന ചരിത്രവിധിയെന്നു വിശേഷിപ്പിക്കുന്ന, സുപ്രീംകോടതിയുടെ വിധിക്കു നേരെയാണ്.

സമൂഹനന്മയെ ലക്ഷ്യമാക്കിയാണു വിധിയെങ്കില്‍ വിവാഹേതര ലൈംഗികബന്ധം കൊടുംകുറ്റമാണെന്നു പ്രഖ്യാപിക്കണം. ഐ.പി.സി. സെക്ഷന്‍ 497 വിവരിച്ചുകൊണ്ട് കെ.സി.ബി.സി. സെക്രട്ടറിയുടെ ലേഖനത്തെ തെല്ലു പരിഹാസത്തോടെ വിലയിരുത്തിയുള്ള ഒരു കത്തും വായിക്കാനിടയായി (ലക്കം 18).

നിയമവിധേയമാക്കിയ പുതിയ വിവാഹേതരബന്ധത്തിലെ അപകടവും ധര്‍മ്മച്യുതിയും വായനക്കാരന്‍ എന്താണു മറന്നത്? ഐ.പി.സി. സെക്ഷന്‍ 497 സ്ത്രീയുടെ അന്തസ്സിനെ ബാധിക്കുമെന്നു പറയുമ്പോള്‍, ബന്ധം യഥേഷ്ടമാകാമെന്നാക്കിയാല്‍ അന്തസ്സ് ഉയര്‍ന്നുകിട്ടുമോ? കുടുംബബന്ധത്തെ തകര്‍ക്കുന്ന, ധാര്‍മ്മികതയുടെ അടിത്തറ പൊളിക്കുന്ന ഒരു വിചിത്രവിധിയല്ലാതെ മറ്റെന്താണിത്?

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org