പട്ടിക്കടി കൂടുന്നു, സൂക്ഷിക്കുക

തോമസ് മാളിയേക്കല്‍, അങ്കമാലി
Published on

നമ്മുടെ രാജ്യത്ത് പട്ടിയെ തൊട്ടുകൂടാ എന്നാണല്ലോ? മനുഷ്യസ്‌നേഹിയാണെങ്കിലും ഉപദ്രവം കൂടുതലാണ്. പട്ടി കടിച്ച്, പേ പിടിച്ച് എത്രയോ സഹോദരങ്ങള്‍ മരിച്ചു പോയിരിക്കുന്നു. എത്രയോ മനുഷ്യര്‍ വേദനിച്ച് കഴിയുന്നു. ആദ്യകാലങ്ങളില്‍ പട്ടിപിടിത്തം ഉണ്ടായിരുന്നു. കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി, പഞ്ചായത്ത് എന്നീ പ്രദേശങ്ങളില്‍ പട്ടിപിടുത്തക്കാര്‍ പട്ടിയെ പിടിച്ച് ഇന്‍ജക്ഷന്‍ കൊടുത്തു കൊന്ന് കുഴിച്ചുമൂടിയിരുന്നു.

പട്ടിയെ തല്ലി കൊല്ലുന്നില്ല. ചെറിയ ഒരു ഇന്‍ജക്ഷന്‍, ചെറിയൊരു വേദന ചത്തുകഴിഞ്ഞു. പശു, പോത്ത്, ആട്, പൂച്ച, എലി, മഞ്ഞത്തവള, മഞ്ഞച്ചേരപാമ്പ്, കോഴി, താറാവ്, മുയല്‍ ഇതിനെയെല്ലാം കൊന്നു തിന്നുന്നു. ഏതോ ഒരു രാജ്യത്ത് പട്ടിയേയും തിന്നുന്നുണ്ട്. പിന്നെ എന്തുകൊണ്ട് പട്ടിയെ കൊന്നുകൂടാ? എന്താണ് തടസ്സം? നിയമം ഉണ്ടോ?

ബൈക്കിന്മേല്‍ പോകുന്നവര്‍ പട്ടിയെ തട്ടി വീഴുന്നു. മരിക്കുന്നവരും, ആശുപത്രിയില്‍ ചികിത്സ തേടുന്നവരും ഉണ്ട് പള്ളിയിലും മറ്റ് തീര്‍ത്ഥാടന കേന്ദ്രത്തിലും പോകുന്നവര്‍, സ്‌ക്കൂള്‍ കോളേജ് അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, പ്രായമായവര്‍, സവാരി ചെയ്യുമ്പോഴും നടന്നുപോകുമ്പോഴും പട്ടി കടിക്കുന്നു. ബന്ധപ്പെട്ട അധികാരികളുടെ കണ്ണ് തുറക്കണേ, പട്ടിയില്‍നിന്നും രക്ഷിക്കണേ, ദുര്‍മരണത്തില്‍ നിന്ന് രക്ഷിക്കണേ. ശാന്തിയും, സമാധാനവും, ഐശ്വര്യവും, മുഖപ്രസാദവും ഉള്ള മരണം തരണേ. ദൈവമേ അനുഗ്രഹിക്കണേ. പട്ടിയുടെ കാര്യത്തില്‍ ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്തുനിന്നും പരിഗണന ഉണ്ടാകുവാന്‍ അഭ്യര്‍ത്ഥിക്കുന്നു.

തോമസ് മാളിയേക്കല്‍, അങ്കമാലി

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org