സഭയില്‍ ഇരകള്‍ക്കു നീതി?

സഭയില്‍ ഇരകള്‍ക്കു നീതി?
Published on
  • ബിനു തോമസ്, അയര്‍ലന്റ്

കഴിഞ്ഞ ദിവസങ്ങളില്‍ ഫ്രാങ്കോ ബിഷപ്പിന്റെ കേസുമായി ബന്ധപ്പെട്ട കന്യാസ്ത്രീ മാധ്യമങ്ങളില്‍ വന്ന് അഭിമുഖം നല്‍കിയല്ലോ. തുടര്‍ന്ന് സര്‍ക്കാര്‍ പബ്ലിക് പ്രോസിക്യൂട്ടറെയും അനുവദിച്ചു. അന്നു തന്നെ പ്രസ്തുത ബിഷപ്പ് തന്നെ വെറുതെ വിട്ട വിധിയുടെ അവലോകനം നടത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നത് ശ്രദ്ധിച്ചു. എന്തുകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത്? ഇരകളോടുള്ള പ്രതികരണങ്ങളില്‍ എന്തുമാത്രം ജാഗ്രത ആവശ്യമുണ്ട്?

ലോകത്തെ തന്നെ ധാര്‍മ്മികമായി നയിക്കാനുള്ളവര്‍ക്ക് അല്പം കൂടി വിവേകം ആവശ്യമില്ലേ?

ആഗോളസഭയില്‍ നടന്ന പീഡനങ്ങളുടെ പ്രതികരണമായി ഫ്രാന്‍സിസ് പാപ്പ സഭയിലെ അരക്ഷിതരേയും കുട്ടികളേയും സംരക്ഷിക്കുന്നതിനു വേണ്ടി 2019-ല്‍ ഇറക്കിയ Motu Proprio പിന്നീട് 2023-ല്‍ എല്ലാ സഭകള്‍ക്കും ബാധകമാക്കി. കേരളത്തിലെ പ്രബല സഭയായ സീറോമലബാര്‍സഭയില്‍ അത് ചര്‍ച്ചയായോ?

അതിന്റെ അടിസ്ഥാനത്തില്‍ ഇനിയൊരു പീഡനം സംഭവിച്ചാല്‍ എങ്ങനെയാണ് ഇരയാക്കപ്പെടുന്നവര്‍ പരാതി കൊടുക്കേണ്ടത്? എവിടെയാണ് പരാതിപ്പെടേണ്ടത്? ആരാണ് അത് കൈകാര്യം ചെയ്യുക?

ഇതിനൊരു Guidelines ഉണ്ടോ? 2019-നു ശേഷം എത്ര സിനഡുകള്‍ കഴിഞ്ഞു. വളരെയേറെ ഗൗരവമുള്ള ഈ വിഷയത്തില്‍ മെത്രാന്‍ സിനഡ് ഇതുവരെ വല്ല അഭിപ്രായവും പറഞ്ഞോ?

മറ്റൊരു സംഭവം ഉണ്ടാകുന്നതിനു മുന്‍പ് സീറോമലബാര്‍സഭയിലെ അംഗങ്ങളെ സംരക്ഷിക്കാനുള്ള നടപടികള്‍ പ്രാബല്യത്തിലാക്കാന്‍ മെത്രാന്മാര്‍ക്ക് സാധിക്കുമോ?

logo
Sathyadeepam Online
www.sathyadeepam.org