
എല്ലാ രംഗത്തും ഒരു നിറസാന്നിധ്യമായി തിളങ്ങിനിന്നിരുന്ന തച്ചിലച്ചന്റെ വേര്‍പാട് ഒരു വന്‍നഷ്ടം തന്നെ. ഏതു രംഗത്തും അച്ചന്റെ കൈവയ്പ്പ് ഒരനുഗ്രഹമായിരുന്നു.
അച്ചനെ തൊട്ടറിയുന്ന എളിയവനെന്ന നിലയില്‍ (85 മുതല്‍ അറിയാം) ആ സൗഹൃദം എന്നും നിലനിര്‍ത്തിപ്പോന്നു. എന്റെ ഒരു നാടകപുസ്തകം ഇറങ്ങിയാല്‍, അനുഗ്രഹത്തിനായി അച്ചനെ സമീപിച്ചാല്‍, ആ സമയത്തു മറ്റു പരിപാടികള്‍ മാറ്റിവച്ച് എന്റെ സ്‌കൂട്ടറിന്റെ പുറകില്‍ കയറി ആ പ്രദേശം മുഴുവന്‍ കയറിയിറങ്ങി പുസ്തകം വിറ്റ് തരുമായിരുന്നു. എന്നെ പരിചയപ്പെടുത്തി പുസ്തകം കൊടുത്ത് വില മേടിച്ചു തരുമായിരുന്നു. എനിക്കെതിരെ ആരു പ്രവര്‍ത്തിച്ചാലും അവരെ കണ്ട് സംസാരിച്ച് അനുകൂലമാക്കി സഹായിക്കുമായിരുന്നു. എന്റെ വിവാഹപ്പന്തലില്‍ ടോം ജോസ് സാറിനോടൊപ്പം വന്ന് ഒരു പുസ്തകം പ്രകാശനം നടത്തിയ പുതുമനിറഞ്ഞ അനുഭവം ഞാന്‍ ഇപ്പോള്‍ സ്‌നേഹപൂര്‍വം ഓര്‍ക്കുന്നു. അച്ചന്‍ വിജോഭവനില്‍ ആയിരുന്നപ്പോള്‍ മാസത്തിലൊരിക്കല്‍ അച്ചനെ കാണാന്‍ പോകുമായിരുന്നു.
അവസാനം മോണ്‍. മാത്യു മങ്കുഴിക്കരി യെ ആസ്പദമാക്കി എഴുതിയ 'സാന്ത്വനത്തി ന്റെ ഇതിഹാസം' അവാര്‍ഡ് നേടിയ പുസ്ത കം ഒരു ആഗസ്റ്റ് മാസം 19-ാം തീയതി എനി ക്ക് തന്ന് എന്നെ അനുഗ്രഹിച്ചു.