സിജോ ജോസഫ് ആനാംതുരുത്തില്‍, ഇരുമ്പനം
യേശുവിന്റെ 'യുക്തിശാസ്ത്ര' രീതിയിലുള്ള ബോധനരീതിയെ സത്യദീപം പരിചയപ്പെടുത്തിയിരുന്നു. വിശ്വാസപരിശീലനം ഈ കാലഘട്ടത്തില്‍ അഭിമുഖീകരിക്കുന്ന അനവധി പ്രതിസന്ധി കളുണ്ട്. കുട്ടികളുടെ വിശ്വാസത്തിന്റെ നിലപാടുകള്‍ ശാസ്ത്രീയമായി അതിരൂപത പഠിച്ചിട്ടുണ്ടോയെന്ന് അറിയില്ല. വിശ്വാസപരിശീലകന്‍ എന്ന നിലയില്‍ മതബോധനത്തിന് വരാന്‍ താല്‍പര്യമുണ്ടോയെന്ന് സ്വന്തം ക്ലാസ്സിലും മറ്റു ക്ലാസ്സു കളിലും അന്വേഷണം നടത്തിയിട്ടുണ്ട്. 'താല്‍പര്യമില്ല' എന്നാണ് ഭൂരിഭാഗം കുട്ടികളും പറഞ്ഞത്.
ഓരോ ഇടവകയും സ്വന്തമായും അതിരൂപതാതലത്തിലും നൂതന മായ നൂറൂ കണക്കിന് പരിപാടി കള്‍ നടത്തിയിട്ടും കുട്ടികളുടെ ചിന്താഗതി അമ്പരപ്പിക്കുന്ന താണ്. ബോധനരീതിയിലെ തകരാറിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. ശാസ്ത്രത്തെ ദൈവത്തേക്കാള്‍ വിശ്വസിക്കുന്ന കുട്ടികളാണ് നമ്മുടെ മുന്നിലിരി ക്കുന്നവര്‍. വിശ്വസിക്കാന്‍ ആവശ്യപ്പെട്ടാല്‍ കണ്ണും പൂട്ടി സ്വീകരിക്കാന്‍ അവര്‍ ഒരിക്കലും തയ്യാറാവില്ല.
അധ്യാപകന്റെ മുന്‍പിലും വികാരിയച്ചന്റെ മുന്‍പിലും തലകുലുക്കി സമ്മതിക്കുന്ന വിശ്വാസസംബന്ധമായ കാര്യങ്ങള്‍ക്ക് വ്യക്തിപരമായി അടുത്ത ബന്ധം സ്ഥാപിച്ചശേഷം ചോദിച്ചാല്‍ അവര്‍ ഉള്ളുതുറന്ന് മറുപടി പറയും. ഭൂരിഭാഗവും ദൈവത്തെ തന്നെ വിശ്വസിക്കു ന്നില്ലായെന്ന് പക്ഷേ അംഗീകരി ക്കാന്‍ ബുദ്ധിമുട്ടുണ്ടാവും. അവിടെയാണ് ഫാ. ജോര്‍ജ് തേലേക്കാട്ട് പരിചയപ്പെടുത്തുന്ന 'യുക്തിശാസ്ത്ര' രീതിയുടെ പ്രസക്തി. യേശു പറയുന്ന കാര്യങ്ങളെല്ലാം ശാസ്ത്രീയമാണ്.
ശാസ്ത്രത്തിന് നിഷേധിക്കാന്‍ പ്രത്യേകിച്ച് മനഃശാസ്ത്രത്തിന് നിഷേധിക്കാന്‍ പറ്റാത്തവ. കുട്ടികളുടെ വിശ്വാസ സംബന്ധമായ നിലപാടുകള്‍ അതിരൂപത പരിശോധിക്കുകയും കാലഘട്ടം ആവശ്യപ്പെടുന്ന ബോധനരീതിക്ക് വിശ്വാസപരിശീലകര്‍ ഊന്നല്‍ കൊടുക്കുകയും വേണം.