ന്യായാധിപരുടെ വിധികള്‍

സെബാസ്റ്റ്യന്‍ മാളിയേക്കല്‍, പാലാരിവട്ടം
ന്യായാധിപരുടെ വിധികള്‍

ഏപ്രില്‍ 8-ലെ ദിനപത്രത്തില്‍ സീറോ-മലബാര്‍ സഭ കര്‍ദിനാള്‍ ദുഃഖവെള്ളി ദിനത്തില്‍ ന്യായാധിപന്മാരുടെ വിധി തീര്‍പ്പുകള്‍ നീതിയാണോയെന്ന് ചോദിക്കുന്നു. സുപ്രീം കോടതിയില്‍ നിന്നും അനുകൂലവിധി പ്രതീക്ഷിച്ചത് കിട്ടാത്തതിന്റെ നോവാണ് അദ്ദേഹത്തിന്റെ വാക്കുകളില്‍. വിശ്വാസികളുടെ പണം സ്വയരക്ഷയ്ക്കായി കോടതിക്കും വക്കീലിനും കൊടുത്തപ്പോഴുള്ള നീരസം. ന്യായാധിപന്മാരേക്കാളും ഉന്നതങ്ങളിലാണോ കര്‍ദിനാള്‍? കോടതിയോട് ബഹുമാനമില്ലാത്ത അഹംഭാവത്തിന്റെ ലക്ഷണമാണത്.

അദ്ദേഹം അന്യായവിധിയെന്നു പറയുന്നതിന്റെ പൊരുള്‍ എന്താണെന്ന് വിശദീകരിക്കേണ്ടത് ഈ സന്ദര്‍ഭത്തില്‍ ആവശ്യമാണ്. ഭൂമിവിവാദത്തില്‍ കോടതിയില്‍ പോകേണ്ട സാഹചര്യം സൃഷ്ടിച്ചത് മറ്റാരുമല്ലല്ലോ. ഭൂമി കുംഭകോണത്തില്‍ പണം എന്തു ചെയ്തു, ആര്‍ക്കു കൊടുത്തു, അതുമല്ലെങ്കില്‍ എവിടെ ഒളിപ്പിച്ചു എന്ന് വിശ്വാസികള്‍ കേള്‍ക്കാന്‍ കാത്തിരിക്കുന്ന വിഷയമാണ്. കോടതി വിധി എന്താകുമെന്ന് കാത്തിരിക്കാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org