എറണാകുളം-അങ്കമാലി അതിരൂപതക്കാര്‍ മോശക്കാരോ?

ഫാ. ജോസഫ് പാലാട്ടി, ആനപ്പാറ
എറണാകുളം-അങ്കമാലി അതിരൂപതക്കാര്‍ മോശക്കാരോ?

നമ്മുടെ 35 രൂപതകളില്‍വച്ച് എറണാകു ളം-അങ്കമാലി അതിരൂപത മാത്രം ജനാഭിമുഖ കുര്‍ബാനയ്ക്കുവേണ്ടി വാദിക്കുകയും അതിനു വേണ്ടി കഠിനാധ്വാനം ചെയ്യുകയും ചെയ്യുന്നു. അപ്പോള്‍ അവര്‍ മോശക്കാരല്ലേയെന്ന് ചിലരുടെ മനസ്സുകളില്‍ ഉദിച്ചുയരുന്നുണ്ടാവാം. എന്നാല്‍ ആദ്യമേ തന്നെ പറയട്ടെ 34 രൂപതക ളിലെ എല്ലാ വൈദികരും ചിലയിടങ്ങളിലെ മെ ത്രാന്മാര്‍പോലും എല്ലാ ദിവസവും ഈ അള്‍ ത്താരാഭിമുഖ കുര്‍ബാന അര്‍പ്പിക്കുന്നില്ല. ഏകാധിപതികള്‍ ഭരണം നടത്തുന്ന ചില രാജ്യ ങ്ങളില്‍ പോലും ഏകാധിപത്യ ഭരണത്തിന് പ്രത്യക്ഷമായി എതിരുണ്ട്. അങ്ങനെയെങ്കില്‍ ഈ ജനാധിപത്യയുഗത്തില്‍ ഈ സിനഡു പിതാക്കന്മാരെല്ലാവരും അള്‍ത്താരാഭിമുഖ കുര്‍ബാന ഒറ്റക്കെട്ടായി അംഗീകരിച്ചുവെന്നു പറഞ്ഞാല്‍ ആരും വിശ്വസിക്കയില്ല. ഇനി ജനാധിപത്യ വിരുദ്ധമായിട്ടാണ് സിനഡ് ഇതു തീരുമാനിച്ചതെങ്കില്‍ നമുക്ക് അത് അംഗീകരിക്കാന്‍ കടമയുണ്ടോ? ഇരിഞ്ഞാലക്കുട രൂപതയിലെ 150 വൈദികര്‍ ജനാഭിമുഖ കുര്‍ബാനയ്ക്കുവേണ്ടി ആലഞ്ചേരി കര്‍ദിനാളിന്റെ പക്കല്‍ അപേക്ഷ നല്കിയിരുന്നുവെന്ന് കേട്ടു. എന്നാല്‍ പിന്നീട് അതെ പറ്റി ഒരു വിവരവുമില്ല. 34 രൂപതകളിലെ ജന ങ്ങള്‍ക്കും വൈദികര്‍ക്കും പൂര്‍ണ്ണ സ്വാതന്ത്ര്യം നല്കി വോട്ടെടുത്ത് ഭൂരിപക്ഷം അനുസരിച്ച് ദിവ്യബലി അര്‍പ്പിച്ച് സമാധാനത്തോടെ മുന്നോട്ടുപോകുവാന്‍ ഒരവസരം കിട്ടിയിരുന്നുവെങ്കില്‍.

കത്തോലിക്കാസഭയില്‍ 88 ശതമാനവും മാര്‍പാപ്പയും ജനാഭിമുഖ കുര്‍ബാന ചെല്ലു മ്പോള്‍ എറണാകുളം-അങ്കമാലി അതിരൂപത ജനാഭിമുഖ കുര്‍ബാനയ്ക്കായി വാദിക്കുന്നത് വത്തിക്കാന്‍ കൗണ്‍സിലിന്റെ വെളിച്ചത്തില്‍ ഒരാവശ്യമല്ലേ. ഈ പുരോഗമന ജനാധിപത്യ യുഗത്തില്‍ പിന്‍തിരിഞ്ഞ് ആരെങ്കിലും ഒരു കാര്യം ചെയ്യുമോ? ദിവ്യബലി പകുതി ജനാഭി മുഖവും പകുതി പിന്‍തിരിഞ്ഞും. അതായത് പകുതി മാന്യതയ്ക്കും സംസ്‌കാരത്തിനും യോജിച്ചവിധവും അപ്പോള്‍തന്നെ പകുതി സംസ്‌കാരത്തിനും മാന്യതയ്ക്കും യോജിക്കാ ത്ത വിധവും. ഇത് ഒരു താമശയല്ലേ? അതി നാല്‍ ജനാഭിമുഖ കുര്‍ബനയ്ക്കു വേണ്ടി എറ ണാകുളം-അങ്കമാലി അതിരൂപത ആഗ്രഹിക്കു ന്നതും അതിനായി വാദിക്കുന്നതും ഇന്നത്തെ ഒരാവശ്യമാണ്.

പിന്നെ എന്തിനാണ് അള്‍ത്താരാഭിമുഖ കുര്‍ബാനയ്ക്കുവേണ്ടി ചിലര്‍ വാദിക്കുന്നത്. കഴിഞ്ഞവര്‍ഷം കാലം ചെയ്ത ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ എന്തിനാണ് രാജിവച്ച ത് എന്ന ചോദ്യത്തിന് വാഷിംഗ്ടണ്‍ പോസ്റ്റ് നല്കുന്ന ഉത്തരം അകത്തെ ''അഴിച്ചില്‍' എന്നതാണ്. ഇവിടെയാണ് ഫ്രാന്‍സിസ് മാര്‍പാപ്പയു ടെ നയത്തിന്റെ പ്രസക്തി വ്യക്തമാകുന്നത് - ഒളിപ്പിക്കല്‍ പാടില്ല. ഇതിനുവേണ്ടി മാത്രമാണ് എറണാകുളം-അങ്കമാലി അതിരൂപതക്കാര്‍ സമരം ചെയ്യേണ്ടി വന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് ഇപ്പോഴത്തെ സിനഡ് പിതാക്കന്മാരില്‍ ചിലരും ഉണ്ടായിരുന്ന സിനഡ് ഈ ലിറ്റര്‍ജി പ്രശ്‌നം ചര്‍ച്ച ചെയ്ത് ഉപേക്ഷിച്ചത്, ലോകം ഇത്രയധികം പുരോഗമിച്ച വേളയില്‍ പൊടിതട്ടിയെടുത്ത് ഐക്യത്തിന്റെയും ഏകീകരണത്തിന്റെയും പേരുപറഞ്ഞ് സഭയുടെ വിശ്വാസത്തിനോ സന്മാര്‍ഗനിയമങ്ങള്‍ക്കോ കാനോന്‍ നിയമ ങ്ങള്‍ക്കോ ഒരു നൂല്‍ബന്ധംപോലും ഇല്ലാത്ത ഈ നിസ്സാരമായ ഒരു ആചാരം ചെണ്ടകൊട്ടി ഓളമിട്ട് പൊക്കിപ്പിടിച്ച് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ഈ സിനഡ് പിതാക്കന്മാരുടെ പാപം വളരെ ഗുരുതരം.

എറണാകുളം-അങ്കമാലി അതിരൂപത ഏര്‍പ്പെടുത്തിയ വിവിധ കമ്മീഷനുകളും ഓറിയന്റല്‍ കോണ്‍ഗ്രിഗേഷന്റെ മേല്‍നോട്ടത്തില്‍ നാ ല്പത്തിനാലു ലക്ഷം രൂപ മുടക്കി നടത്തിയ ഇഞ്ചോടി കമ്മീഷനും കേരള മജിസ്‌ട്രേറ്റ് കോടതിയും ഹൈക്കോടതിയും സുപ്രീം കോടതിയും ആലഞ്ചേരി പിതാവിനെ രൂക്ഷമായി വിമര്‍ശിച്ച് ഈ ഭൂമിപ്രശ്‌നത്തില്‍ കുറ്റം വിധി ച്ചിട്ടുണ്ട്. ഈ പ്രശ്‌നത്തില്‍ സഭ അദ്ദേഹത്തെ മുടക്കിയിട്ടുണ്ട്. ഉത്തരിപ്പു കടം വീട്ടാന്‍ അദ്ദേ ഹത്തോട് ആജ്ഞാപിച്ചിട്ടുമുണ്ട്. എന്നിട്ടും അദ്ദേഹം ആ കേസ് നീട്ടിക്കൊണ്ടുപോയി സഭയുടെ പണം ധൂര്‍ത്തടിച്ച് പൊതുജനത്തിന് ദുര്‍മാര്‍ഗം നല്കി മുന്നോട്ടുപോകുകയല്ലേ. അങ്ങ നെ ഭൂമിപ്രശ്‌നവും ലിറ്റര്‍ജി പ്രശ്‌നവും സിനഡ് പിതാക്കന്മാര്‍ അതിരൂപതയെ വിഷമിപ്പിച്ച് നശിപ്പിച്ചുകൊണ്ടിരിക്കുന്നതില്‍ അതിയായി ഖേദിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org