ആഴമുള്ള പഠനങ്ങള്‍ പ്രതീക്ഷിക്കുന്നു

ആഴമുള്ള പഠനങ്ങള്‍ പ്രതീക്ഷിക്കുന്നു

ഫാ. ഡോ. സേവ്യര്‍ കൂടപ്പുഴ, നല്ലതണ്ണി

ചെറുപ്പത്തില്‍ 'സത്യദീപം' വായിക്കുകയും സന്തോഷിക്കുകയും അതു പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇപ്പോഴും ലഭിക്കുന്നുണ്ട്. ലൈബ്രറിയില്‍ ഇടുന്നുമുണ്ട്.

എന്നാല്‍ ഒരു കാര്യം ശ്രദ്ധയില്‍പ്പെടുത്തട്ടെ. ഈ കത്ത് യാതൊരുവിധ വാഗ്‌വാദത്തിനും വഴിയൊരുക്കാനല്ല. കത്തോലിക്കാ സഭയുടെ സാര്‍വ്വത്രികത ആവോളം ആസ്വദിച്ച് ഓസ്‌ട്രേലിയാ മുതല്‍ ഐസ്‌ലന്റുവരെയുള്ള വൈദിക വിദ്യാര്‍ത്ഥികളുമൊത്ത്, വത്തിക്കാനോട് തൊട്ടടുത്ത പ്രസിദ്ധമായ പ്രൊപ്പഗാന്ത ഫീദെ കോളേജില്‍ വൈദിക പരിശീലനം നേടി അവിടെത്തന്നെ പൗരോഹിത്യ സ്വീകരണവും പ്രഥമ ദിവ്യബലിയും അര്‍പ്പിച്ച വ്യക്തിയാണ്. വത്തിക്കാന്‍ കൗണ്‍സിലിനു മുമ്പേ തന്നെ അവിടെ എത്തിയതാണ്. കൗണ്‍സിലിന്റെ പല സുപ്രധാന സംഭവങ്ങള്‍ക്കും ദൃക്‌സാക്ഷിയാണ്. എനിക്ക് പ്രത്യേക 'pass' ലഭിച്ചിരുന്നു.

കൗണ്‍സിലിന്റെ കാലത്തായിരുന്നു ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റും ഫിലോസഫി, ലിറ്റര്‍ജി, ഓറിയന്റല്‍ കാനന്‍ ലോ എന്നിവയില്‍ Licentiate നേടിയതും. കൗണ്‍സിലിന്റെ Experts തന്നെയായിരുന്നു, Doctroal Thesis ന്റെ ഡയറക്‌ടേഴ്‌സും. നമ്മുടെ സഭയില്‍ നിലവിലിരുന്ന 'Faith and Communion' ആയിരുന്നു തീസിസ്. Defence ന്റെ കാലത്ത് പ്രസിദ്ധ Religious Sociology പ്രൊഫസ്സര്‍, ഡയറക്ടര്‍ എന്ന നിലയില്‍ പരസ്യമായി നടത്തിയ പ്രസ്താവന ഇപ്പോഴും ഓര്‍മ്മയില്‍ സജീവം. "നമ്മുടെ റോമാ സഭ, മാര്‍ത്തോമ്മാ ക്രിസ്ത്യാനികളുടെ നിലയിലേക്ക് വളരണമെങ്കില്‍ മൂന്നു തലമുറയെങ്കിലും എടുക്കും!"

നമ്മുടെ സഭയ്ക്ക്, ആഗോള സഭയില്‍ വലിയൊരു ദൗത്യം നിര്‍വ്വഹിക്കാനുണ്ട്. 35 വര്‍ഷം വടവാതൂര്‍ സെമിനാരിയിലും, പൂന (JDV), ഡല്‍ഹി (വിദ്യാജ്യോതി), ബാംഗ്ലൂര്‍ (Redemptorists) തുടങ്ങിയ ദൈവശാസ്ത്ര പഠനകേന്ദ്രങ്ങളില്‍ Visiting Professor ആയും സേവനം ചെയ്തു. ബൗദ്ധികതലത്തിലെ താത്വിക നിഗമനങ്ങള്‍ മാത്രമല്ല, ആദരണീയമായ ആചാരങ്ങളുടെ ആഴവും അര്‍ത്ഥവും പഠിക്കേണ്ടതുണ്ട്. 'സഭയിലേക്ക് നാലാം നൂറ്റാണ്ടു മുതല്‍ കടന്നുവന്ന സാമ്രാജ്യവ്യവസ്ഥിതിയില്‍ നിന്നു വിമോചനം നേടാനാണ്' രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ എന്നു ജോണ്‍ 23-ാമന്‍ പാപ്പാ പ്രഖ്യാപിച്ചത് എന്റെ ഓര്‍മ്മയില്‍ സജീവം. സത്യദീപത്തില്‍നിന്ന് കുറെക്കൂടി ആഴമുള്ള പഠനങ്ങള്‍ പ്രതീക്ഷിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org