
ടി.ഒ. ജോണി തച്ചപ്പിള്ളി, ചൊവ്വര
ചരിത്രം കണ്ട ഏറ്റവും വലിയ ക്രൂരതയ്ക്കും, നിയമലംഘനങ്ങള്‍ക്കും കാരണമായത് നിരീശ്വരവാദവും കമ്മ്യൂണിസവുമാണെന്ന്, നിത്യതയിലേക്കു പ്രവേശിച്ച ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ 'ദൈവിക പ്രത്യാശയില്‍ രക്ഷ'' എന്ന ചാക്രിക ലേഖനത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്, ക്രൈസ്തവര്‍ സമ്പത്തിലോ, കണ്ണഞ്ചിപ്പിക്കുന്ന സാങ്കേതിക വിദ്യകളിലോ, വഴിതെറ്റിക്കുന്ന രാഷ്ട്രീയത്തിലോ, പുറംപൂച്ചുകളില്‍ മയങ്ങിയുള്ള ജീവിതത്തിലോ ആകൃഷ്ടരാകാതെ ദൈവത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് ജീവിക്കണമെന്ന് പാപ്പ പ്രസ്തുത ചാക്രികലേഖനത്തില്‍ വിശ്വസികളെ ആഹ്വാനം ചെയ്തിട്ടുണ്ട്.
ഭൗതികവാദവും, മാര്‍ക്‌സിസവും തെറ്റായ സിദ്ധാന്തമാണെന്ന് കാലം തെളിയിച്ചുകൊണ്ടിരിക്കുന്നു. ഈ പ്രപഞ്ചത്തിന് ജീവനും വളര്‍ച്ചയും ഇല്ലെന്നാണ് ഈ സിദ്ധാന്തത്തിന്റെ കാതല്‍. ചുരുക്കത്തില്‍ ഈ പ്രപഞ്ചം ഭൗതികമാണെന്നാണ് ഇവരുടെ കാഴ്ചപ്പാട്, എന്നാല്‍ ഈ പ്രപഞ്ചം ഭൗതികമല്ലെന്നും അനുദിനം വളരുന്നുണ്ടെന്നും ശാസ്ത്രജ്ഞനായ ജോര്‍ജ് ലൈമര്‍ എന്ന ക്രിസ്തീയ പുരോഹിതന്‍ തക്ക തെളിവുകളോടെ പ്രപഞ്ചരഹസ്യം പുറത്തുകൊണ്ടുവന്നു. പ്രപഞ്ചത്തിന്റെ ഉല്പത്തിയെക്കുറിച്ച് അറിയുന്നതിനായി ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്ന ലാര്‍ജ് ഹൈഡ്രജന്‍ കൊളെഡര്‍ എന്ന പരീക്ഷണ ശാലയില്‍നിന്നും ഫലം പുറത്തുവന്നപ്പോള്‍ ശാസ്ത്രജ്ഞന്മാര്‍ ദൈവകണം എന്ന് പേരിട്ടു. ഹിഡ് ബോ സോണ്‍ കണികകളില്‍ ശാസ്ത്രം എത്തി നില്‍ക്കുന്നു. ഏതു വിഷയത്തിലും അസാമാന്യ പാണ്ഡിത്യമുള്ള മാര്‍ പാപ്പ ശാസ്ത്രത്തിന് എതിരായിരുന്നില്ല.
മനുഷ്യന്‍ സാമ്പത്തികശക്തികളുടെ മാത്രം ഉല്പന്നമല്ലാത്തതു കൊണ്ടാണു ആ സത്യത്തില്‍ അധിഷ്ഠിതമായ മാര്‍ക്‌സിസവും, കമ്മ്യൂണിസവും തകര്‍ന്നതെന്നു മാര്‍പാപ്പ ചാക്രിക ലേഖനത്തിലൂടെ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. എവിടെ നിരീശ്വരവാദവും കമ്മ്യൂണിസവും ഉണ്ടോ അവിടെ ക്രൂരതയും, ദാരിദ്ര്യവും, തകര്‍ച്ചയും ദൃശ്യമാണ്. റഷ്യന്‍ കറന്‍സിയായ റൂബിള്‍ തകര്‍ന്നതിനു ശേഷം ചൈനീസ് കറന്‍സിയായ യുവാന്‍ തകര്‍ച്ചയുടെ വക്കിലാണ്.
ചാവുകടലിനു സമാനമായ രീതിയില്‍ വന്നു കൊണ്ടിരിക്കുകയാണ് ലോകത്ത് നിരീശ്വരവാദവും കമ്മ്യൂണിസവും. ദൈവം ആകാശത്തുനിന്നും തീയും ഗന്ധകവും അയച്ച് നിഷ്പ്രഭമാക്കിയ സ്ഥലമാണ് ചാവുകടല്‍. ജീവന്റെ തുടിപ്പോ, ശുദ്ധജലവും ഇല്ലാത്ത ചാവുകടല്‍ ശുഷ്‌കിച്ചു കൊണ്ടിരിക്കുന്നു. കാലം ചെയ്ത മാര്‍പാപ്പയുടെ ചാക്രികലേഖനങ്ങള്‍ നമ്മെ ശുദ്ധജലവും ജീവനുമുള്ള ഗലീലിയാ കടലിലേക്ക് വഴികാട്ടി തരുന്നു.