ചരിത്രം വളച്ചൊടിച്ചാല്‍ കെട്ടുകഥയാകും

ചരിത്രം വളച്ചൊടിച്ചാല്‍ കെട്ടുകഥയാകും

 ഡോമിനിക് സാവിയോ, വാച്ചാച്ചിറയില്‍, കോട്ടയം

2021 ജൂലൈ 28 ലെ സത്യദീപം വാരികയില്‍ ഫാ. ഡോ. ഇഗ്‌നേഷ്യസ് പയ്യപ്പിള്ളിയുടെ 'സക്രാരി' നന്നായിരുന്നു. സക്രാരിയുടെ ഉത്ഭവവും മറ്റും ചരിത്രപരമായി അദ്ദേഹം പരാമര്‍ ശിച്ചിരിക്കുന്നു. എന്നാല്‍ അവസാനം അനുചിന്തന മായി കൊടുത്തിരിക്കുന്ന ചില വാചകങ്ങള്‍ അദ്ദേഹത്തിന്റെ മനോനില അളക്കുന്നതാണ്. 'മനുഷ്യമക്കളോട് കൂടെ എന്നും വസിക്കാന്‍ ആഗ്രഹിച്ച് മാംസമായി മാറിയ വചനമാകുന്ന ദൈവം ജീവന്റെ അപ്പമായി അവതരിക്കുന്നത് കുസ്‌തോതിയിലും സക്രാരിയിലും ഒളിക്കാനല്ല.' ഇങ്ങനെ ആ ലേഖന ത്തിനു താഴെ എന്തിനാണ് അദ്ദേഹം എഴുതിയിരിക്കു ന്നത്? സക്രാരി ലത്തീനാണെന്നും സുറിയാനി അല്ലെന്നും ഉള്ള സൂചനയാണോ നടത്തിയത്? സക്രാരിയിലെ ദൈവസാ ന്നിധ്യം എന്നത് പള്ളിക്കെട്ടിടത്തെ കൂടെ പരിശുദ്ധ സ്ഥലമായി വിശ്വാസികള്‍ കാണുന്നതിന് ഇട നല്‍കുന്നുണ്ട്. അനവസരത്തിലുള്ള അദ്ദേഹത്തിന്റെ പരാമര്‍ശം വിശ്വാസികളുടെ വികാരത്തെയാണ് വൃണപ്പെടുത്തിയിരിക്കുന്നത്.
യേശുവിനെ സക്രാരിയില്‍ പൂട്ടിവെച്ച് ഇഷ്ടം പോലെ നടക്കുകയും വരുമാനമുള്ള മറ്റു ചില തൊഴിലില്‍ ഏര്‍പ്പെടുകയും ചെയ്യുന്ന വൈദികരെ കുറിച്ച് വിശ്വാസികള്‍ കമന്റ് പറയുന്നതായി കേട്ടിട്ടുണ്ട്. സക്രാരിയില്‍ യേശുവിനെ പൂട്ടിവെയ്ക്കാനുള്ളതല്ല എന്നു പറഞ്ഞ് അദ്ദേഹം മറ്റൊരു ലേഖനം എഴുതട്ടെ; സുറിയാനിക്കാര്‍ക്ക് സക്രാരി വേണ്ടെങ്കില്‍ ചിന്തിക്കാമെന്നേ! അതില്‍ സുറിയാനി, ലത്തീന്‍ വേര്‍ തിരിവും കാണിക്കട്ടെ! അതായിരിക്കും കരണീയ മായിട്ടുള്ളത്.
ചില മെത്രാന്മാരുടെ പേര് ലേഖനത്തില്‍ പരാ മര്‍ശിക്കുന്നുണ്ടെങ്കിലും 1904-ല്‍ ചങ്ങനാശ്ശേരി വികാരി അപ്പസ്‌തോലിക തയ്യാറാക്കിയ ദക്കറേത്ത് പുസ്തകത്തെ പരാമര്‍ശിച്ചപ്പോള്‍ ആരായിരുന്നു ആ വികാരി അപ്പസ്‌തോലി ക്ക എന്ന് പറയാതിരുന്നത് മനപ്പൂര്‍വ്വം ആണന്ന് തോ ന്നുന്നു. എല്ലാ രൂപതകളുടെയും നിയമസംഗ്രഹം തയ്യാറാക്കുന്നതില്‍ ഏറെ ഉപകാരപ്പെട്ട ദക്കറേത്ത് പുസ്തകം തയ്യാറാക്കിയത് മാര്‍ മത്തായി മാക്കീലായിരുന്നു. ലേഖകന്‍ മാര്‍ മാക്കീലിനെയാണ് തമസ്‌കരിച്ചത്.
അതേ ലക്കത്തില്‍ തന്നെ ജര്‍മ്മനിയില്‍ നിന്നുള്ള ഫാദര്‍ തോംസണ്‍ പഴയചിറപീടികയില്‍ മാര്‍ ഇവാനിയോസിനെക്കുറി ച്ച് എഴുതുന്നുണ്ട്. പുനരൈക്യ പ്രസ്ഥാനത്തിന്റെ ശില്പി എന്നും മറ്റും പറഞ്ഞു കൊണ്ടാണ് അദ്ദേഹം ആരംഭിക്കുന്നത്. 1930-ല്‍ ആണ് മാര്‍ ഇവാനിയോസ് പുനരൈക്യപ്പെ ടുന്നത്. ശരി തന്നെ. 1921-ല്‍ തന്നെ പുനരൈക്യം ആരംഭിച്ചു എന്ന ചരിത്രം അദ്ദേഹം വിട്ടുകളഞ്ഞിരിക്കുന്നു. കൂനന്‍ കുരിശ് സത്യം ചെയ്തു വിഭജിച്ചുപോയവരിലെ തെക്കുംഭാഗ (ക്‌നാനായ) സമൂഹത്തെ കത്തോലിക്കാ സഭയിലേക്ക് തിരികെ കൊണ്ടുവരുന്നതിനാണ് കോട്ടയം വികാരിയാത്തി ലെ മെത്രാന്മാര്‍ പുനരൈക്യ പ്രസ്ഥാനം ആരംഭിച്ചത്. മാര്‍ മാക്കീല്‍ തുടങ്ങി വച്ച പരിശ്രമം അലക്‌സാണ്ടര്‍ ചൂളപ്പറമ്പില്‍ യാഥാര്‍ത്ഥ്യമാക്കി. പുനരൈക്യപ്പെടുവാന്‍ തയ്യാറായി വന്നവ രുടെ ഒരേ ഒരു ആവശ്യം അവര്‍ ഇപ്പോള്‍ ഉപയോഗി ച്ചു കൊണ്ടിരിക്കുന്ന അന്ത്യോക്യന്‍ ആരാധനക്രമം തുടരുവാന്‍ അനുവദിക്കണമെന്ന് മാത്രമായിരുന്നു. മാര്‍ ചൂളപ്പറമ്പില്‍ മുന്‍ കൈയെടുത്ത് മറ്റു സുറിയാനി മെത്രാന്മാരെയും കൂട്ടി മാര്‍പാപ്പയ്ക്ക് അപേക്ഷ കൊടുത്ത് അന്ത്യോക്യന്‍ ആരാധന ക്രമം തുടരാന്‍ അനുവദിപ്പിച്ചു. അതിനു ശേഷം 1921-ല്‍ ആദ്യത്തെ പുനരൈക്യം കോട്ടയം വികാരിയാത്തില്‍ നടന്നു. തുടര്‍ന്ന് മാര്‍ ഇവാനിയോസ് തന്റെ കൂടെ കുറെ പേരും ആയി 1930-ല്‍ കത്തോലിക്കാ സഭയെ ആശ്ലേഷിച്ചു. തുടര്‍ന്ന് കൂട്ടം കൂട്ടമായി ആളുകള്‍ കത്തോലിക്കാസഭയിലക്ക് കടന്നുവരികയായിരുന്നു. ചരിത്രം ഇങ്ങനെ കൃത്യമായി രേഖപ്പെടുത്തിവച്ചിരിക്കുന്നു. എന്തുകൊണ്ട് ഇത്തരം ചരിത്രത്തെ തമ സ്‌കരിക്കുന്നു എന്ന് ചര്‍ച്ച ചെയ്യേണ്ടിയിരിക്കുന്നു. ചരിത്രം വളച്ചൊടിച്ചാല്‍ അത് കെട്ടുകഥയാകാന്‍ അധികകാലം വേണ്ടിവരില്ല. സത്യദീപം ഇതിനു കൂട്ടുനില്ക്കരുത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org