ചരിത്രനിര്‍മ്മിതിയുടെ കുലപതി ശ്രീ. എന്‍ കെ ജോസ്

ചരിത്രനിര്‍മ്മിതിയുടെ കുലപതി ശ്രീ. എന്‍ കെ ജോസ്
  • അഗസ്റ്റിന്‍ ചെങ്ങമനാട്

1989-90 കാലഘട്ടത്തിലാണ് ശ്രീ. എന്‍ കെ ജോസ് സാറിനെ പരിചയപ്പെടുന്നത്, ബെറ്റര്‍ ലൈഫ് മൂവ്‌മെന്റിലെ സെമിനാറില്‍ വച്ച്. അന്നവിടെ മൂന്നു ദിവസത്തെ സെമിനാറില്‍ അവിടെ താമസിച്ചു പങ്കെടുക്കും. അന്ന് അവിടെ നടക്കുന്ന ഗ്രൂപ്പ് ചര്‍ച്ചയില്‍ അഭിപ്രായം പറഞ്ഞു സംസാരിക്കാന്‍ അവസരം ഉണ്ടായിരുന്നു. അന്നത്തെ ഗ്രൂപ്പില്‍, പറവൂര്‍ ജോര്‍ജ് സാര്‍, സി എല്‍ ജോസ് സാര്‍, ഇട്ടിയവിര സാര്‍, ജോസ് അക്കരക്കാരന്‍ അച്ചന്‍ മുതലായ ബുദ്ധിമതികളായ പ്രഗത്ഭന്മാര്‍ ഉള്‍പ്പെട്ടിരുന്നു.

ദലിത് പഠനങ്ങള്‍ക്കും ചരിത്ര രചനകള്‍ക്കും നല്കിയ സംഭാവനകള്‍ അദ്ദേഹത്തിനു ദലിത് ബന്ധു എന്ന വിശേഷണം നല്കി ആദരിച്ചു. പിന്നീടത് തൂലികാ നാമമായി സ്വീകരിച്ചു. അദ്ദേഹത്തിന്റെ മുന്തിയ കൃതികള്‍ 'വൈക്കം സത്യാഗ്രഹം', 'പുന്നപ്ര വയലാര്‍ സമരം', 'ക്ഷേത്ര പ്രവേശന വിളംബരം' തുടങ്ങിയ ചരിത്ര സംഭവങ്ങളെ ദലിത് പുസ്തകങ്ങളിലൂടെ ജോസ് സാര്‍ അവതരിപ്പിച്ചു. അതു ശ്രദ്ധിക്കാനോ മൂല്യം കണ്ടെത്താനോ അക്കാദമിക്കോ സഭ അധികാരികള്‍ക്കോ സാധിച്ചില്ല എന്നതാണ് സത്യം.

140 ലേറെ പുസ്തകങ്ങള്‍ രചിച്ചിട്ടും അദ്ദേഹത്തിനെ മാനിക്കാനോ ആദരിക്കാ നോ സഭാശ്രേഷ്ഠന്മാര്‍ക്ക് സാധിച്ചില്ല എന്നു പറയുന്നതിനെ കഷ്ടമെന്നേ പറയുന്നുള്ളൂ. ആദരവിനുവേണ്ടി ആരുടേയും പുറകെ നടന്നിട്ടില്ല എന്നതാണ്. പുറകെ നടന്ന് പൂജ നടത്തുന്നവര്‍ക്കേ ആദരവും പൊന്നാടയും ലഭിക്കുകയുള്ളൂ. പഠനാനന്തരം മഹാത്മഗാന്ധിയുടെ ആശ്രമത്തില്‍ 6 വര്‍ഷം റാം മനോഹര്‍ ലോഹ്യ, വിനോബ ഭാവെ, ജയപ്രകാശ് നാരായണന്‍ എന്നിവര്‍ക്കൊപ്പവും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org