വി. കുര്‍ബാന സ്വീകരണ സമ്പ്രദായം

വി. കുര്‍ബാന സ്വീകരണ സമ്പ്രദായം

നമ്മുടെ ദേവാലയങ്ങളില്‍ ഏറ്റവും ക്രമരഹിതമായി നടത്തുന്ന ഒന്നാണ് വിശ്വാസികളുടെ വി. കുര്‍ബാന സ്വീകരണം. കേരള ത്തിനും, ഇന്ത്യയ്ക്കും പുറത്തുള്ള ദേവാലയങ്ങളില്‍ ഇത് വളരെ മനോഹരമായിട്ടാണ് നടക്കുന്നത്. കുര്‍ബാന കൊടുക്കുന്ന സമയത്തു പ്രധാന പുരോഹിതനും മറ്റു വൈദികരും, സിസ്റ്റേഴ്‌സും മദ്ബഹായ്ക്കു മുന്നില്‍ നിരന്നു നില്‍ക്കുകയും വിശ്വാസികള്‍ മുന്നിലേക്ക് കൂട്ടംകൂടി വരുകയും ചെയ്യുന്ന സമ്പ്രദായമാണ് ഇപ്പോള്‍ കേരളത്തിലെ ദേവാലയങ്ങളില്‍ കണ്ടുവരുന്നത്. എത്രത്തോളം നിശബ്ദമായും ഭക്തിപൂര്‍വകവുമായി ചെയ്യേണ്ട സംഗതിയാണ് ഇത്. എന്നാല്‍ ആളുകള്‍ ദേവാലയത്തിന്റെ എല്ലാ ഭാഗത്തുനിന്നും മുന്നിലേക്ക് ഇടിച്ചു കയറുന്ന കാഴ്ചയാണ് ഇവിടുള്ളത്. എന്തുകൊണ്ട് ഇത് വളരെ ചിട്ടയായി നടത്തിക്കൂടാ. ആരും മാറ്റങ്ങള്‍ ക്കു തയ്യാറാകാത്തതാണ് പ്ര ശ്‌നം. മറ്റു സ്ഥലങ്ങളില്‍ കാര്‍മ്മികര്‍ ബെഞ്ചുകളുടെ നടുവിലൂടെ കടന്നുപോകുകയും രണ്ടു ഭാഗത്തും വി. കുര്‍ബാന സ്വീകരിക്കാനുള്ളവര്‍ മാത്രം കടന്നുവരുകയും കുര്‍ബാന സ്വീകരിക്കുകയും ചെയ്യുന്നു, വളരെ ശാന്തമായി. ഓരോ ബെഞ്ചില്‍ നിന്നുമാണ് ആളുകള്‍ എഴുന്നേറ്റു വരുന്നത്. വി. കുര്‍ബാന കൊടുക്കുന്നവര്‍ എല്ലാവരും മുന്നില്‍ നില്‍ക്കാതെ ദേവാലയത്തിന്റെ പല ഭാഗത്തേ ക്കും ചെല്ലുകയാണെങ്കില്‍ ആളുകള്‍ മുന്നിലേക്ക് ഇരച്ചു കയറു ന്ന ഇപ്പോഴത്തെ അവസ്ഥ ഒഴിവാക്കാന്‍ കഴിയും. ഈ കൊറോണ കാലത്തു സാമൂഹിക അകലം പാലിക്കണമെന്നു പറഞ്ഞിട്ട് അതിനു പുല്ല് വില പോലും കൊടുക്കാത്ത രീതിയിലാണ് കാര്യങ്ങള്‍ നടക്കുന്നത് എന്നത് അംഗീകരിക്കാന്‍ കഴിയുന്ന ഒന്നല്ല.

പയസ് ആലുംമൂട്ടില്‍, ഉദയംപേരൂര്‍

Related Stories

No stories found.