ജോര്‍ജ് ഫ്രാന്‍സിസ്, പൂവേലി
വിശുദ്ധ പോള്‍ ആറാമന്‍ പാപ്പയുടെ പ്രസിദ്ധമായ ''ഹ്യൂമാനേ വിത്തേ'' വെളിച്ചം കണ്ടിട്ട് 65 വര്‍ഷം പൂര്‍ത്തിയായി. ജനസംഖ്യ വിസ്‌ഫോടനത്തില്‍ ലോകം പകച്ചു നിന്ന അവസരമായിരുന്ന 1960 കള്‍. എന്നിട്ടും കൃത്രിമ ജനന നിയന്ത്രണത്തിനെതിരെ തന്റെ അപ്രമാദിത്വ അധികാരം ഉപയോഗിച്ച് മനുഷ്യജീവനെ തൊട്ടുപോകരുത് എന്നു ലോകത്തെ പഠിപ്പിച്ചു.
'ജീവന്‍ മാഗ്നാ കാര്‍ട്ട' എന്നറിയപ്പെടുന്ന ഈ ചാക്രിക ലേഖനം മാര്‍ത്തോമ്മ നസ്രാണികള്‍ കോള്‍ഡ് സ്റ്റോറേജില്‍ പൂഴ്ത്തി വച്ചതിന്റെ തിക്തഫലം ഇന്ന് അനുഭവിക്കുന്നു. ജീവന്റെ ചാനലുകള്‍ നിര്‍ദാക്ഷിണ്യം വെട്ടിമുറിച്ച് കേരള ജനസംഖ്യയുടെ 28 ശതമാനം ഇന്ന് 18 ലും താഴെ കൂപ്പുകുത്തി.
ഫലം ഇതാ. മനുഷ്യവിഭവശേഷിയില്ലാതെ നമ്മുടെ സ്വര്‍ണ്ണം വിളയുന്ന കൃഷിഭൂമികള്‍ വനഭൂമിയായും ഒപ്പം മറ്റു മതസ്ഥരിലേക്കും മാറിക്കൊണ്ടിരിക്കുന്നു. കൊട്ടാര സദൃശ്യമായി പണിയപ്പെട്ട വാസഗ്രഹങ്ങള്‍ ഇന്ന് വൃദ്ധസദനങ്ങളായി മാറി.
ഈ വൃദ്ധരും നാടുനീങ്ങിയാല്‍. ബാക്കി ചിന്തിക്കാന്‍ കൂടി സാധിക്കുന്നില്ല... (ലക്കം 45) നമ്മള്‍ പണിത വീടിന്റെ അടിസ്ഥാന ശിലയിട്ടത് വെറും പൂഴി മണലില്‍ ആയിപ്പോയല്ലോ ദൈവമേ....