ഹര്‍ത്താലുകളെ വിട

ജോസഫ് നരികുളം, നായരമ്പലം

ആഗസ്റ്റ് 23-ാം തീയതിയിലെ സത്യദീപത്തില്‍ വന്ന ഹര്‍ത്താലുകളെ വിട എന്ന ലേഖനം വായിക്കുവാനിടയായി. കേരളത്തിലെ ജനങ്ങളെ ബന്ദികളാക്കുന്ന രാഷ്ട്രീയപാര്‍ട്ടികളുടെ പ്രവൃത്തികളെ തുറന്നു കാണിച്ച ടോംസ് ആന്‍റണിക്ക് അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകള്‍ അര്‍പ്പിക്കുന്നു. കൂടാതെ ഗവണ്‍മെന്‍റ് നടപ്പാക്കിയ ജിഎസ്ടി (ഗുഡ്സ് ആന്‍റ് സര്‍വീസ് ടാക്സ്)യെക്കുറിച്ചുള്ള ഡോ. എന്‍. അജിത്കുമാറിന്‍റെയും അഡ്വ. ബിനീതാ ജോയിയുടെയും വിശദീകരണങ്ങള്‍ വായിച്ചപ്പോള്‍ മാത്രമാണു കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍ സാധിച്ചത്.

ഗവണ്‍മെന്‍റിന്‍റെ മദ്യനയത്തെക്കുറിച്ചുള്ള ഫാ. അടപ്പൂരിന്‍റെയും ഡോ. സിബി മാത്യു ഐപി എസിന്‍റെയും ലേഖനങ്ങള്‍ സത്യദീപം വഴി ജനങ്ങളെ അറിയിച്ചതില്‍ അഭിവാദനങ്ങള്‍.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org