സന്താനപുഷ്ടിയുള്ള ദമ്പതികള്‍

സന്താനപുഷ്ടിയുള്ള ദമ്പതികള്‍
Published on

സന്താനപുഷ്ടിയുള്ളവരായി വളര്‍ന്ന് ദൈവം തരുന്ന മക്കളെ ദൈവത്തിനായി വളര്‍ത്തുന്ന അതീവഗൗരവമായ 'സ്വര്‍ഗീയത' സ്വന്തമാക്കുന്നവരാണ് ദമ്പതികള്‍; അഥവാ ദാമ്പത്യം. ശുശ്രൂഷയാണ്; ശുഷ്‌ക്കാന്തിയോടെ ദൈവത്തോടൊത്ത് നില്ക്കണം. പരിസ്ഥിതിയെല്ലാം 'ആണ്‍-പെണ്‍' ആകര്‍ഷണത്തിന്റെ ദൈവികത സംവദിക്കുമ്പോള്‍ നാമെന്തേ ഒറ്റയ്ക്കു നിന്ന് വാഗ്വാദത്തിലേര്‍പ്പെടുന്നു? 'സോളോഗമമിയും സ്വവര്‍ഗ വിവാഹവും ഇതര ജീവജാലങ്ങളെപ്പോലും അന്ധാളിപ്പിലാക്കും; ജീവജാലങ്ങളെല്ലാം മനുഷ്യരായ നമ്മെ പരിഹസിക്കും. ഒറ്റയ്ക്കുള്ളതൊന്നുമില്ലെന്നു ദൈവം നമ്മോടു സംവദിക്കുന്നു; ഒന്നിച്ചുള്ളതില്‍ മഹത്വം ജനിക്കുന്നതും കാണാം. അത്രയ്ക്കു മഹത്തരമാണ് ദാമ്പത്യം; കുടുംബജീവിതം. ലോകത്തിന്റെ ആണിക്കല്ല് കുടുംബമാണ്. നാമായിട്ട് അത് തകര്‍ക്കരുത്. ശ്രദ്ധവേണം; എല്ലാ മേഖലയിലും വിവാഹത്തിന്റെ അമൂല്യത പഠിപ്പിക്കണം. നാളെയുടെ ലോകം അധാര്‍മ്മികവും അസന്മാര്‍ഗികവുമാകരുത്; തര്‍ക്കങ്ങളും മത്സരങ്ങളും 'വലുപ്പച്ചെറുപ്പ' തര്‍ക്കങ്ങളും കിടമത്സരവും കുടുംബത്തില്‍ ഉണ്ടാകരുത്. ഒറ്റയ്ക്കാകുന്നത് ഒരുപക്ഷേ, തോല്‍വിക്കു കാരണമായേക്കാം. ഒന്നിച്ചാകുന്നത് മനോബലവും ആത്മധൈര്യവും ഏതു യുദ്ധത്തിലും വിജയിക്കുന്നതിനുള്ള കാരണവുമാകാം. ചുറ്റിലേക്കു നോക്കി പരിതപിക്കുന്ന നാം ചുറ്റിലുമുള്ളതിലെ സാരാംശം നമ്മുടെ തന്നെ സൃഷ്ടിയാണെന്നതു മറക്കരുത്. മുമ്പേ പറക്കുന്ന പക്ഷികളാണ് ദമ്പതികള്‍ എന്നു മറക്കരുത്; ആകാശം സകലര്‍ക്കുമുള്ളതാണ്; ലക്ഷ്യം ദൈവം തരുന്നതാണുമാണ്; പക്ഷെ, ദൈവികതയെ പുനര്‍ജനിപ്പിക്കേണ്ടത് നമ്മുടെ കര്‍ത്തവ്യവുമാണ്. മക്കള്‍ വേണ്ടെന്നതും ആധുനിക തലമുറയുടെ അപകടകരമായ തീരുമാനമാണ്. ദൈവത്തോടുള്ള പുറംതിരിയലാണ്.

  • റ്റോം ജോസ് തഴുവംകുന്ന്‌

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org