ഫാ. സ്റ്റാന്‍ സ്വാമിയുടെ ദീപ്തസ്മരണ

ഫാ. സ്റ്റാന്‍ സ്വാമിയുടെ ദീപ്തസ്മരണ

  • ജോജോ പി ആര്‍, ഇരിങ്ങാലക്കുട

''അടിച്ചമത്തപ്പെട്ടവര്‍ക്കുവേണ്ടി ശബ്ദിക്കുന്ന നിരവധി എഴുത്തുകാരും മനുഷ്യാവകാശ പ്രവര്‍ത്തകരും യുവാക്കളും ബുദ്ധിജീവികളും നമ്മുടെ ജയിലുകളില്‍ കഴിയുന്നുണ്ട്. ഹൃദയമില്ലാത്തൊരു ഭരണകൂടത്തിന്റേയും അതിന്റെ ഏജന്‍സികളുടേയും ക്രൂരതകള്‍ക്കു മുമ്പില്‍ മൗനമവലംബിക്കുവാന്‍ എനിക്ക് കഴിയില്ല. അതിന്റെ പേരില്‍ എന്തു വില കൊടുക്കുവാനും ഞാന്‍ തയ്യാറാണ്.'' 2021 ജൂലായ് 5-ാം തീയതി ഏറ്റവും പ്രായം കൂടിയ യു എ പി എ തടവുകാരനായി മരിച്ച ഫാ. സ്റ്റാന്‍ സ്വാമിയുടെ സൗമ്യമായ ഈ വാക്കുകള്‍ ഇപ്പോഴും കാതുകളില്‍ മുഴങ്ങുന്നു

കേരളത്തിന്റെ വിദ്യാഭ്യാസമേഖലയില്‍ ക്രൈസ്തവ മിഷണറിമാര്‍ ചെയ്തതുപോലെ ജാര്‍ഖണ്ടിലെ ആദിവാസികളുടേയും ഗോത്രവഗ്ഗക്കാരുടേയും ബോധവത്കരണത്തിന് ശ്രമിച്ച ഫാ. സ്റ്റാനിന്റെ ജന്മദിനമായ ഏപ്രില്‍ 26-ന് നാം പോളിങ്ങ് ബൂത്തിലേക്ക് മാര്‍ച്ച് ചെയ്യുകയാണ്. മനുഷ്യനന്മയ്ക്കായി പ്രയത്‌നിച്ചതിനാല്‍ യു എ പി എ തടവുകാരനാവേണ്ടി വന്ന ആ ഈശോസഭ വൈദികന്റെ ദീപ്തമായ സ്മരണയ്ക്കു മുമ്പില്‍ പ്രണാമം!

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org