പരിസ്ഥിതി സംരക്ഷണത്തിന് മുന്‍കരുതല്‍ വേണം

പരിസ്ഥിതി സംരക്ഷണത്തിന് മുന്‍കരുതല്‍ വേണം
Published on
  • സി ഒ പൗലോസ്, ഇരിങ്ങാലക്കുട

വനസംരക്ഷണവും പരിസ്ഥിതി സംരക്ഷണവും എല്ലാവരുടേയും ഉത്തരവാദിത്തമാണ്. വനമേഖലയില്‍ വസിക്കുന്നവര്‍ക്ക് മാത്രമല്ല വനസംരക്ഷണത്തിന്റെ കടമ. മലയോര കര്‍ഷകര്‍ അവരുടെ നിരന്തരമായ അധ്വാനത്തിലൂടെ തങ്ങളുടെ നിത്യവൃത്തി കഴിച്ചുപോകുന്നു. അവരുടെ കാര്‍ഷിക മേഖലയില്‍ അവര്‍ വളരെ വെല്ലുവളികള്‍ നേരിടുന്നുണ്ട്. വന്യമൃഗങ്ങളുടെ ശല്യം മൂലം കൃഷി വിളകള്‍ നശിക്കുന്നു. വന്യമൃഗങ്ങള്‍ നാട്ടിലേക്ക് കുടിയേറുന്ന പ്രവണത കൂടി വരുന്നു. വനപരിസ്ഥിതി സംരക്ഷ ണം ശാസ്ത്രീയമായ വിധം നടക്കുന്നില്ല. വന്യമൃഗള്‍ക്ക് അവയുടേതായ ആവാസവ്യവസ്ഥയുണ്ട്. അവയുടെ ആവാസ വ്യവസ്ഥയ്ക്ക് കോട്ടം തട്ടുമ്പോള്‍ അവ മറ്റൊരിടം അന്വേഷിക്കുന്നു. ആ ഇടം തേടല്‍ നാട്ടിലാണ് ചെന്നെത്തുന്നത്. വന്യമൃഗങ്ങള്‍ നാട്ടില്‍ ഇടം തേടിയപ്പോള്‍ എത്രയോ പേര്‍ക്ക് ജീവഹാനി സംഭവിച്ചിരിക്കുന്നു. ഇതിനെതിരെ ഭരണകൂടവും ബന്ധപ്പെട്ടവരും കണ്ണടയ്ക്കരുത്. ശാസ്ത്രീയ രീതിയില്‍ പരിസ്ഥിതി സംരക്ഷണവും, വനസംരക്ഷണവും നടത്തി വന്യമൃഗങ്ങളുടെ ആവാസ വ്യവസ്ഥ സംരക്ഷിക്കേണ്ടിയിരിക്കുന്നു. അതിനുള്ള പ്രവര്‍ത്തനങ്ങള്‍ ബന്ധപ്പെട്ടവരില്‍ നിന്നും കൂടുതലായി ഉണ്ടാകട്ടെയെന്ന് പ്രതീക്ഷിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org