ഫാ. സ്റ്റാന്‍ സ്വാമി: പാവങ്ങളുടെ അപ്പസ്‌തോലന്‍

ഫാ. സ്റ്റാന്‍ സ്വാമി: പാവങ്ങളുടെ അപ്പസ്‌തോലന്‍

ഫാ. ജോണ്‍ പുതുവ

ആരാണ് സ്റ്റാന്‍ സ്വാമിയെ വധിച്ചത്? സമൂഹ മനസ്സാക്ഷിയില്‍ ഉയരുന്ന ഒരു ചോദ്യമാണ് 84 വയസ്സുള്ള ഈ മനുഷ്യസ്‌നേഹിയുടെ മരണം കത്തോലിക്കാ സഭയെ മാത്രമല്ല, ലോകമനസ്സാക്ഷിയെ തന്നെ ഞെട്ടിച്ചു. തന്റെ പ്രായവും തന്റെ രോഗവും കണക്കിലെടുക്കാതെ പാവപ്പെട്ട ആദിവാസികളെ സ്‌നേഹിച്ചു എന്നതാ ണോ അദ്ദേഹം ചെയ്ത കുറ്റം? ആരും തുണയില്ലാത്ത ഈ പാവങ്ങളുടെ കിടപ്പാടം പോലും കോര്‍ പ്പറേറ്റുകളുടെയും വന്‍കിട ലോബികളുടെയും സ്വാര്‍ത്ഥ താത്പര്യത്തിനു വേണ്ടി വിട്ടുകൊടുക്കാതെ ആ പാവങ്ങളോടൊപ്പം ആയിരുന്നതോ?

സ്റ്റാന്‍ സ്വാമിയുടെ മരണവാര്‍ത്ത കേട്ടപ്പോള്‍ മുതല്‍ ആ മനുഷ്യസ്‌നേ ഹിയോടൊപ്പം ഡല്‍ഹി ജീവിതകാലത്ത് ചെലവഴിക്കാന്‍ കഴിഞ്ഞ നല്ല ഓര്‍മകളാണ് മനസ്സില്‍ വന്നത്. മനുഷ്യാവകാശ ലംഘനങ്ങളുടെ ഒരു സമരപന്തലില്‍ ആയിരുന്നു ഞങ്ങളുടെ കൂടിച്ചേരല്‍. ഈ പ്രായത്തിലും മാനവസേവ തന്നെയാണ് ഈശ്വരസേവ എന്ന് ജീവിതം കൊണ്ട് പഠിപ്പിച്ച സ്റ്റാന്‍ സ്വാമി അച്ചന്‍ എന്നും പ്രചോദനമായി രുന്നു.

കഴിഞ്ഞ നാലു പതിറ്റാണ്ടുകളായി ബീഹാര്‍, ജാര്‍ഖണ്ഡ് പ്രദേശങ്ങളിലെ ആദിവാസി പ്രശ്‌നങ്ങളില്‍ നിരന്തരം ശബ്ദമു യര്‍ത്തിയിരുന്ന മനുഷ്യാ വകാശ പ്രവര്‍ത്തകനാണ് വിടവാങ്ങിയ സ്റ്റാന്‍ സ്വാമി. ഖനി മാഫിയകള്‍ ക്കെതിരെ നടത്തിയ നിയമ പോരാട്ടങ്ങളിലൂടെ ശ്രദ്ധേയനാണ് അദ്ദേഹം. പൊതുജീവിതത്തിലെ ഓരങ്ങളില്‍ ഒതുക്കി നിര്‍ത്തപ്പെട്ട അവരുടെ ശബ്ദമായിരുന്നു സ്റ്റാന്‍ സ്വാമി അച്ചന്‍.

ഭീമ കൊറെഗാവ് കേസില്‍ വിചാരണത്തടവുകാരനായി മരിച്ചുപോയ ഒരാള്‍ മാത്രമല്ല ഫാ. സ്റ്റാന്‍ സ്വാമി. മനുഷ്യാവ കാശങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തി തനിക്ക് ലഭിക്കേണ്ട അവകാശങ്ങള്‍ പോലും നിഷേധിക്കപ്പെട്ട ഒരാളായിരുന്നു.

2018 ജനുവരി ഒന്നിന് പൂനെയിലെ ഭീമ കൊറെ ഗാവില്‍ നടന്ന എല്‍ഗര്‍ പരിഷത്ത് സംഗമത്തില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് അച്ചന്‍ ജയിലിലായത്. പാവങ്ങള്‍ക്കു വേണ്ടി നിലകൊള്ളുന്നതാണ് സഭ. സഭയുടെ ശബ്ദം പാവങ്ങളുടെ ശബ്ദമാണ്. ഓരോ ക്രിസ്തുശിഷ്യനും ഈ ശബ്ദം ആകേണ്ടതാണ്. അപ്പോള്‍ രക്തസാക്ഷിത്വമാകും സമ്മാനം.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org