മാര്‍പാപ്പ 'ഭോഷത്ത ഏകോപനം' പ്രസ്താവിക്കില്ല

മാര്‍പാപ്പ 'ഭോഷത്ത ഏകോപനം' പ്രസ്താവിക്കില്ല

ഫാ. ഡേവിസ് കാച്ചപ്പിള്ളി

(റെക്ടര്‍ മാര്‍തോമാ പൊന്തിഫിക്കല്‍ ഷ്രൈന്‍)

2023 ജനുവരി 11-ലെ സത്യദീപത്തില്‍ ഒ.ജെ പോള്‍ എഴുതിയ കത്തു വായിച്ചപ്പോള്‍ സീറോ മലബാര്‍ സഭയുടെ സിനഡ് പിതാക്കന്മാര്‍ കുര്‍ബാന ഏകീകരണ നടപടിക്കുവേണ്ടി അടിച്ചേല്പിക്കുന്ന പ്രസ്താവനകള്‍ ശുദ്ധഭോഷത്തമാണെന്ന് സമ്മതിക്കേണ്ടി വരുമെന്ന് ബോധ്യമായി. എന്നാല്‍ ഒരു സാധാരണ ക്രിസ്ത്യാനിക്ക് പരിശുദ്ധാത്മാവ് നല്കിയ ഉത്തമക്രിസ്തീയപ്രചോദനം സ്വീകരിക്കാനുള്ള വിനീത മനസ്സുണ്ടാകാനായി, പിതാക്കന്മാരും സഭയോളം തീക്ഷ്ണമായി പ്രാര്‍ത്ഥിക്കേണ്ടിയിരിക്കുന്നു. മാത്രമല്ല, അവര്‍ എല്ലാവരും ലൂക്കാ 21:34-36 വാക്യങ്ങളും കത്തോലിക്കാസഭയുടെ 1992-ലെ മതബോധനഗ്രന്ഥം നമ്പര്‍ 2742-45 കൂടി വായിച്ചാല്‍ ഇപ്പറയുന്ന ഏകീകരണത്തേക്കാള്‍ സഭയില്‍ നടപ്പിലാക്കേണ്ട ''സദാസമയപ്രാര്‍ത്ഥന''യുടെ മാഹാത്മ്യം ഗ്രഹിക്കാനും അത് നടപ്പിലാക്കാനും ശ്രമിക്കും എന്ന് പ്രസ്താ വിക്കട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org