
ഇന്നലത്തെയും, ഇന്നത്തെയും, വളര്‍ന്നു വരുന്ന നാളത്തെയും തലമുറകള്‍ തമ്മില്‍ വലിയൊരു അന്തരമുണ്ട്. ഈ അന്തരത്തെ ഇങ്ങനെ വിശേഷിപ്പിക്കാം. Generation gap, communicaton gap and the "gap between word and and deed." വിഷയത്തിലേക്ക് വരട്ടെ 'സത്യദീപം' ആഴ്ചപ്പതിപ്പില്‍ കാലങ്ങളായി കത്തുകള്‍ എന്ന വിഭാഗത്തില്‍ വായിക്കുന്ന ഉയര്‍ന്ന നിലവാരമുള്ള വിഷയങ്ങളെ മുന്‍നിര്‍ത്തി അഭിപ്രായങ്ങളും, നിര്‍ദേശങ്ങളും, ഒപ്പം പരിഹാരങ്ങളും വിലയിരുത്തിയാല്‍ അതിന്റെ രത്‌നചുരുക്കം ഇന്നും മനുഷ്യന് ഫലപ്രദമായ പുരോഗതിയിലേക്കുള്ള മാര്‍ഗം അവലംബിക്കുവാന്‍ സാധിക്കുന്നില്ല എന്നതു തന്നെ.
ഫാ. ലൂക്ക് പൂതൃക്കയിലിന്റെ സീറോ മലബാര്‍ കുര്‍ബാനയിലെ പോരായ്മകള്‍ വായിച്ചു.
ഈ വിഷയത്തിന്റെ പവിത്രതയും, വിശുദ്ധിയും കണക്കിലെടുത്ത് കാച്ചിക്കുറുക്കി ക്ഷീരബല, നൂറ് ആവൃത്തിക്കുന്നതുപോലെ വിശകലനം ചെയ്താല്‍ ഒരു പരമസത്യം മനസ്സിലാവും. നമ്മുടെ ഹൃദയത്തില്‍ വിശുദ്ധ കുര്‍ബാന ഉള്‍ക്കൊള്ളുമ്പോള്‍ യഥാര്‍ത്ഥത്തില്‍ 100 ശതമാനവും, അതിലധികവും യേശു നമ്മുടെ ഉള്ളില്‍ പരിശുദ്ധിയോടും, നേര്‍മ്മയോടും കൂടി വസിക്കുന്നു എന്ന ആത്മബോധം സാധ്യമാവുമ്പോള്‍ എല്ലാ കുറവുകളുടേയും ഭാരം ലഘൂകരിക്കുവാന്‍ തീര്‍ച്ചയായും സാധിക്കുകയും ചെയ്യും. നങ്കൂരമിട്ട കപ്പല്‍പോലെ സഭ ആടി ഉലയുകയാണ്. ഭരണ സ്ഥിരതയില്ലായ്മ, അന്തശ്ഛിദ്രങ്ങള്‍ ബാധിച്ച ദുര്‍മാത്സര്യങ്ങള്‍, അധികാരമോഹങ്ങള്‍ ഇവയെല്ലാം നമ്മെ ഉലച്ചിരിക്കുകയാണ്.
ഈ സാഹചര്യത്തില്‍ നമ്മുടെ പുതിയ വ്യവസ്ഥിതിയും, ഉപഭോഗ സംസ്‌കാരവും, അവയ്ക്കുവേണ്ടി നിലകൊള്ളുന്ന സമൂഹ മാധ്യമങ്ങളും ഒരു പുതിയ വേഷവും, ചമയവും മനുഷ്യന് സമ്മാനിച്ചുകൊണ്ട് ഒരപചയം സംഭവ്യമാക്കുമ്പോള്‍ ഇതിന്റെയൊക്കെ അടിസ്ഥാനമെന്തെന്ന് സഭാതലങ്ങളെ കുടുംബം, ഇടവക, സ്ഥാപനങ്ങള്‍, പ്രസ്ഥാനങ്ങള്‍ എന്നിങ്ങനെ തൊട്ടറിഞ്ഞ് ചിന്തിച്ച് പരിഹാരങ്ങളെയും, ശമനമാര്‍ഗങ്ങളേയും കണ്ടെത്തേണ്ടിയിരിക്കുന്നു.
Time has come for you to wake up from your sleep (Rom 13:11)
സന്ദര്‍ഭോചിതമാണെന്ന് വിചാരിക്കുന്നു.