മദ്യപന്മാരുടെ കുടുംബം

മദ്യപന്മാരുടെ കുടുംബം
Published on
  • ബേബിച്ചന്‍ കുന്തറ, ചേര്‍ത്തല

ഘട്ടംഘട്ടമായി മദ്യത്തിന്റെ ഉപഭോഗം കുറച്ചു കൊണ്ടുവരുക എന്നതാണ് സര്‍ക്കാരിന്റെ നയം എന്നാണ് പിണറായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഈ സര്‍ക്കാര്‍ അധികാരത്തിലേറുമ്പോളുണ്ടായിരുന്നതിന്റെ പല മടങ്ങായി മദ്യശാലകളുടെ എണ്ണം വര്‍ധിപ്പിച്ചു കൊണ്ടിരിക്കുന്നു. ഇപ്പോള്‍ എല്ലാ ദിവസവും മദ്യഷാപ്പുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടു പോവുകയുമാണ്. ഇതിലൂടെ എങ്ങനെയാണ് മദ്യത്തിന്റെ ഉപയോഗം കുറയ്ക്കാന്‍ കഴിയുന്നത് എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാക്കുന്നില്ല.

സാധാരണ കുടുംബങ്ങളില്‍ ഭൂരിപക്ഷത്തിന്റേയും തകര്‍ച്ചയ്ക്കു പിന്നില്‍ 'മദ്യം' എന്ന 'രാക്ഷസന്‍' തെന്നയാണെന്നു തീര്‍ത്തു പറയാം. കുടുംബങ്ങളിലേയും പൊതു ഇടങ്ങളിലേയും അ്രകമണങ്ങള്‍ക്കു പിന്നിലും ഇതേ 'വില്ലന്‍' തന്നെയാണ്. സര്‍ക്കാരിന്റെ ഖജനാവു നിറയ്ക്കാനുള്ള എളുപ്പമാര്‍ഗം എന്ന നിലയിലാണ് മദ്യത്തിന്റെ ഉപയോഗം ദൈനംദിനം വര്‍ധിപ്പിച്ചു കൊണ്ടിരിക്കുന്നത് എന്ന് ആര്‍ക്കാണ് അറിയാത്തത്.

എന്നാല്‍ ഇതുമൂലം തീരാ ദുരിതം അനുഭവിക്കുന്ന കുടുംബങ്ങളുടെ എണ്ണം അനുദിനം പെരുകിക്കൊണ്ടിരിക്കുകയാണ്. ഈ കുടുംബങ്ങള്‍ കണ്ണീരു കുടിക്കുന്നതു കൊണ്ടാണ് സര്‍ക്കാരിനു ധൂര്‍ത്തടിക്കാനും ശമ്പള വര്‍ഗത്തിന് മണിമേടകള്‍ പണിതുയര്‍ത്തുന്നതിനും ഒക്കെ കഴിയുന്നത്. അതിനാല്‍ മദ്യം മൂലം തകര്‍ച്ചയിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്ന കുടുംബങ്ങളുടെ സംരക്ഷണം ഏറ്റെടുക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്‌

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org