നിറം കെട്ടുപോകുന്ന സഭ

നിറം കെട്ടുപോകുന്ന സഭ

അഡ്വ. ജോസ് ചിറമേല്‍, മഞ്ഞപ്ര

കുര്‍ബാനയര്‍പ്പണ രീതിയിലെ നിര്‍ബന്ധ ബുദ്ധിയോടെയുള്ള ഏകീകരണ ശ്രമം വിജയിച്ചു എന്ന ധാര്‍ഷ്ട്യവുമായി പള്ളിയങ്കണങ്ങളില്‍ ഫ്‌ള ക്‌സ് വിപ്ലവം കൊടികുത്തി വാഴുന്നു. സിനഡു തിരു മാനത്തിന്റെ ആധികാരികതയും, ഒരുപടികൂടി കട ന്ന് മാര്‍പാപ്പയുടെ അപ്രമാദിത്വവും വരെ അള്‍ത്താ രാഭിമുഖ കുര്‍ബാനയുടെ അപ്പസ്‌തോലന്മാര്‍ അല്ലെ ങ്കില്‍ 'വിശ്വാസി ചാവേറുകള്‍', തങ്ങളുടെ മഹാവി ജയത്തിന്റെ അടിസ്ഥാനങ്ങളായി കൊട്ടിഘോഷി ക്കുന്നു.

എന്നാല്‍ മറുവശത്ത് ജനാഭിമുഖ കുര്‍ബാനയു ടെ അപ്പസ്‌തോലന്മാരുടെ വാദം, തങ്ങള്‍ പതിറ്റാണ്ടു കളായി അനുസ്യൂതം പിന്തുടരുന്ന കുര്‍ബാനയര്‍ പ്പണ രീതി തങ്ങളുടെ അവകാശമാണെന്ന ശാഠ്യ ത്തില്‍ ഒരു വിട്ടു വീഴ്ചയ്ക്കും സാദ്ധ്യമല്ല എന്നു തന്നെ.

ഈ രണ്ടു കൂട്ടരോടും, അവര്‍ക്ക് നേതൃത്വം കൊടുത്തുകൊണ്ട് ചേരിതിരിഞ്ഞ് പൊതുസമൂ ഹത്തിന്റെ മുന്‍പില്‍ അപഹാസ്യമായ വിധം പ്രകട നങ്ങള്‍ നടത്തുകയും, തന്ത്രങ്ങള്‍ മെനയുകയും ചെ യ്യുന്ന ക്രിസ്തുവിന്റെ പുരോഹിതന്മാരോടും, അഭി ഷിക്തരായ മേലദ്ധ്യക്ഷന്മാരോടും സാധാരണ വി ശ്വാസികളുടെ ഒരു ചോദ്യമുണ്ട്, ''നിങ്ങള്‍ ഇക്കാര്യ ത്തില്‍ അജഗണത്തിനു നല്‍കുന്ന വിശ്വാസസാ ക്ഷ്യം യഥാര്‍ത്ഥത്തില്‍ ക്രൈസ്തവമാണോ?''

ക്രിസ്തുവിന്റെ കാലത്തിനു മുന്‍പേ തന്നെയു ള്ള 'പൗരോഹിത്യ ധാര്‍ഷ്ട്യം', എന്ന മാനസിക രോഗം നിങ്ങളെ ബാധിച്ചിട്ടില്ല എന്ന വിശ്വാസ ത്തോടെ ചോദിക്കട്ടെ, മേല്‍പ്പറഞ്ഞ ചോദ്യത്തിന് നിങ്ങളുടെ പക്കല്‍ ഉത്തരമുണ്ടോ?

ഈ വിഷയത്തില്‍ സത്യത്തില്‍ തോല്‍ക്കുന്നത് ആര്, ദൈവമായ ക്രിസ്തുവല്ലേ?

യേശുക്രിസ്തു ശിലയിട്ട സഭയില്‍ അനുഷ്ഠാന ക്രമങ്ങളും, ആരാധനാ രീതികളും ഒരിക്കലും ഏക മാന സ്വഭാവമുള്ളതായിരുന്നില്ല എന്നത് ചരിത്ര സത്യം. പ്രാദേശികവും, കാലികവുമായ വ്യതിരക്ത ത എക്കാലവും നിലനിന്നിട്ടുണ്ട്. അപരന്റെ രക്ഷ യ്ക്കായി സ്വയം ശൂന്യമായിക്കൊണ്ട് മാംസവും രക്തവും, മിത്രമെന്നോ, ഒറ്റുകാരനെന്നോ ഉള്ള ഒരു വ്യത്യാസവുമില്ലാതെ പകുത്തു നല്‍കിയ സമാനത കളില്ലാത്ത ത്യാഗത്തിന്റെ ബലിയര്‍പ്പിക്കുമ്പോള്‍ യേശുദേവന്‍ കിഴക്കോട്ടു തിരിഞ്ഞാണോ, പടി ഞ്ഞാറോട്ടു തിരിഞ്ഞാണോ താന്‍ നില്‍ക്കുന്നത് അല്ലെങ്കില്‍ഇരിക്കുന്നത് എന്നൊക്കെ ശ്രദ്ധിച്ചിരു ന്നതായി ബൈബിളില്‍ എവിടെയും ഒരു സാക്ഷ്യ വും കാണുന്നില്ല. നിന്നെപ്പോലെ നിന്റെ അയല്‍ക്കാ രനേയും (ശത്രുവാണെങ്കില്‍ പോലും) സ്‌നേഹിക്ക ണമെന്നുള്ള ഈശ്വരോചിതമായ മാനവികതയാണ് അദ്ദേഹം പ്രഖ്യാപിച്ച ദൈവശാസ്ത്രം.

ദൈവികതയില്‍ അടിത്തറയിട്ട ചൈതന്യവത്താ യ ദര്‍ശനമാണ് ക്രിസ്തീയത. ആരംഭകാലങ്ങളില്‍ തീക്ഷ്ണമായ ആത്മീയ അനുഭവമായിരുന്നു യേശു നമുക്കായി അവശേഷിപ്പിച്ചു പോയ ആ ഒസ്യത്ത്. നിയതമായ അനുഷ്ഠാനക്രമങ്ങളുടെ അടിമകളാ യിരുന്നില്ല ആദിമ ക്രൈസ്തവര്‍. യേശു ജീവിച്ചിരു ന്ന സമൂഹത്തിലെ പ്രധാന ഭക്ഷണ ഇനമായിരുന്നു ഗോതമ്പപ്പം, പ്രധാന പാനീയമായിരുന്നു വീഞ്ഞ്. ഗോതമ്പിനെ കുറിച്ചും മുന്തിരിച്ചാറിനെ കുറിച്ചും കേട്ടുകേള്‍വി പോലും ഇല്ലാത്ത, ഒരിക്കലും ഇതു രണ്ടും കാണാന്‍ പോലും അവസരം കിട്ടാതിരുന്ന ജനവിഭാഗങ്ങളും, ഭൂപ്രദേശങ്ങളും ഈ ഭൂമിയിലു ണ്ടായിരുന്നു. അവിടങ്ങളിലൊക്കെ ക്രിസ്തുവിപ്ലവ ത്തിന്റെ സന്ദേശമെത്തിക്കാന്‍ പോയ അപ്പസ്‌തോല ന്മാര്‍ കുര്‍ബാനയര്‍പ്പണത്തിനു വേണ്ടി ഗോതമ്പു മാവും വീഞ്ഞും യഹൂദ നാട്ടില്‍ നിന്നും കിഴികെട്ടി കൊണ്ടുപോയിരുന്നു എന്ന് വിശ്വസിക്കുന്നത് മൗ ഢ്യമായിരിക്കും. അവര്‍ എത്തിപ്പെട്ട സമൂഹങ്ങളിലെ ജനങ്ങളുടെ പൊതുവായ ഭക്ഷണ പദാര്‍ത്ഥങ്ങളും പാനീയവുമായിരുന്നിരിക്കണം നസ്രാണി മിഷണറി മാരും, പാതിരിമാരും പരിശുദ്ധ കുര്‍ബ്ബാനയര്‍പ്പണ ത്തിന് ഉപയോഗിച്ചിട്ടുണ്ടാവുക. ബലിപദാര്‍ത്ഥങ്ങ ളുടെ പാരമ്പര്യത്തേക്കാള്‍ ബലിയര്‍പ്പണ സമൂഹ ത്തിന്റെ തീവ്രമായ, സംഘാതമായ, ദൈവവുമായു ള്ള ആത്മീയമായ ഒത്തുചേരലായിരുന്നു അന്നത്തെ ബലിയര്‍പ്പണം. ഈശ്വരാംശം തന്നെയായ ബലിപി ണ്ഡം പകുത്തു നല്‍കി ഈശ്വരനെ ഉള്‍ക്കൊണ്ടു കഴിയുമ്പോള്‍ സംതൃപ്തമായ ഒരു കുര്‍ബായ നുഭവം അന്നൊക്കെ വിശ്വാസി സമൂഹത്തിനു ലഭി ച്ചിരുന്നു. ക്രിസ്തുവിനെ അനുഭവിക്കാന്‍ ശീലിച്ച ജനസമൂഹങ്ങള്‍ ഏകമാന സ്വഭാവമുള്ള അനു ഷ്ഠാന ക്രമങ്ങളായിരുന്നില്ല പാലിച്ചിരുന്നത് എന്നത് ചരിത്ര സത്യം. സാക്ഷ്യങ്ങള്‍ എത്ര വേണമെങ്കിലു മുണ്ട്. ക്രിസ്തുവിനോളം പഴക്കമുള്ള ഈ കേരള ക്കരയിലെ കാര്യങ്ങള്‍ തന്നെ പരിശോധിക്കാം. നസ്രാണി കല്യാണങ്ങള്‍ക്ക് താലി ചാര്‍ത്തലും, പുട വ കൊടുപ്പും (മന്ത്രകോടി) തികച്ചും ഭാരതീയമായി രുന്ന ചടങ്ങുകളുടെ സ്വാംശീകരണമല്ലേ? ലോക ത്തിലെ മറ്റേതെങ്കിലും ക്രൈസ്തവ സമൂഹങ്ങളില്‍ ഇങ്ങനെ ഒരു പാരമ്പര്യരീതിയുണ്ടോ? ഇല്ല എന്നാ ണുത്തരം. ഓരോ പ്രദേശത്തിന്റെയും സാംസ്‌ക്കാരി കത്തനിമയും, അതിലുള്‍ച്ചേര്‍ന്നിരിക്കുന്ന കാലിക മായ അനുഷ്ഠാന രീതികളും ലോകത്തിലെ വിവിധ സഭകള്‍ സ്വാംശീകരിക്കുകയും സ്വന്തം അനുഷ്ഠാന ക്രമത്തിന്റെ അവിഭാജ്യ ഭാഗമായി നൂറ്റാണ്ടുകളായി പാലിച്ചു പോരുകയും ചെയ്യുന്നുണ്ട്. ഇതെല്ലാം വിരല്‍ ചൂണ്ടുന്നത് ഒരു ചരിത്ര സത്യത്തിലേക്കാണ് ആരാധനാക്രമത്തിലും, അനുഷ്ഠാന രീതികളിലും വിവിധ ക്രൈസ്തവ സഭകള്‍ തമ്മിലും, ഒരേ സഭ യിലെ തന്നെ വിവിധ പ്രവിശ്യകള്‍ തമ്മിലും വ്യതി രക്തതകളുണ്ടായിരുന്നു, ഏകമാന സ്വഭാവമുണ്ടാ യിരുന്നില്ല. ഏകീകരണത്തിനു വേണ്ടി ആരും കുരി ശുയുദ്ധം നടത്തിയിരുന്നില്ല. 'നിങ്ങള്‍ ലോകമെങ്ങും പോയി സുവിശേഷം പ്രസംഗിക്കുവിന്‍' എന്നാണ് ക്രിസ്തുദേവന്‍ ആഹ്വാനം ചെയ്തത്, അല്ലാതെ അ തിനു വേണ്ടി ഒരു ഭാഷ മാത്രം ഉപയോഗിക്കാനോ, ഏകീകൃതമായ സംവേദന രീതികള്‍ പ്രയോഗിക്കാ നോ, അനുഷ്ഠാനക്രമങ്ങള്‍ പാലിക്കാനോ യേശു എവിടെയും നിഷ്‌ക്കര്‍ഷിച്ചതായി, ബൈബിളില്‍ എവിടെയും സാക്ഷ്യപ്പെടുത്തി കാണുന്നില്ല.

പിന്നെന്തിനാണ് ഇപ്പോള്‍ സിനഡു തീരുമാന ത്തെ പിന്‍പറ്റികൊണ്ട് അള്‍ത്താരാഭിമുഖമായ കുര്‍ ബാനയര്‍പ്പണ രീതി നിര്‍ബന്ധമാക്കാന്‍ ഒരു വിഭാ ഗം വാളെടുക്കുന്നത്? പഴയതില്‍ നിന്നും മാറില്ല എ ന്ന ശാഠ്യത്തോടെ മറ്റൊരു വിഭാഗം പരിചയെടുക്കു ന്നതും? ഈ യുദ്ധത്തിന്റെ പുറകിലുള്ള കഥയില്ലാ യ്മ, ക്രൈസ്തവ ദര്‍ശനത്തെ പൊതു ജനസമക്ഷം പരിഹാസ്യമാക്കുന്നില്ലേ? നിറം കെടുത്തി കളയുന്നി ല്ലേ? 'ഈ ജനം അധരങ്ങള്‍ കൊണ്ടെന്നെ ബഹു മാനിക്കുന്നു, അവരുടെ ഹൃദയം എന്നില്‍ നിന്നും ഏറെ അകലെയാണ്' എന്ന വചനത്തിന് ഏറെ പ്ര സക്തി വന്നിരിക്കുന്നു. ദേവാലയാങ്കണങ്ങളിലെ ഫ്‌ളക്‌സ് യുദ്ധം ക്രൈസ്തവര്‍ക്കു നാണക്കേടുണ്ടാ ക്കുന്നുണ്ട് എന്ന് തിരിച്ചറിയാനുള്ള വിവേകം ഈശ്വ രന്‍ തന്നെ വരദാനമായി നല്‍കട്ടെ എന്ന് പ്രാര്‍ത്ഥി ക്കുന്നു. ഈ വിഷയത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ മുതലെടുപ്പ് നടത്തുന്നത് ക്രിസ്ത്യാനിക്ക് ഏറെ അലോസരമുണ്ടാക്കുന്നുണ്ട് എന്ന് തിരിച്ചറിയാന്‍ ഇനി വൈകിക്കൂടാ.

സങ്കടത്തോടെ പറയട്ടെ, യേശു ഒരു മേശയ്ക്കു ചുറ്റുമിരുന്ന് അപ്പസ്‌തോലന്മാരോടൊപ്പം നടത്തിയ അത്താഴ ഭോജനത്തിന്റെ സ്‌നേഹ സൗഹൃദത്തിന്റെ ഊഷ്മളത ഇന്നത്തെ കുര്‍ബാന വേളകളില്‍ ആസ്വ ദിക്കാന്‍ അധികം പേര്‍ക്കും കഴിയുന്നില്ല. അതിനു കാരണം ഒരു പരിധിവരെ പുരോഹിതരും ബലിയര്‍ പ്പണ സമൂഹവും തമ്മിലുള്ള അകലം തന്നെ. ചില പുരോഹിത തൊഴിലാളികളുടെ ശരീരഭാഷ ക ണ്ടാല്‍, മറ്റുള്ളവര്‍ക്കു വേണ്ടി സ്വയം ഇല്ലായ്മ ചെയ്യുന്ന മഹാത്യാഗിയുടെ ഓര്‍മ്മകളല്ല നമ്മിലു ണരുന്നത്, മറിച്ച് ധാര്‍ഷ്ഠ്യത്തിന്റെ പ്രതിബിംബങ്ങ ളായി അടിയാളരെ ഭരിക്കുന്ന ഫ്യുഡല്‍ ദുഷ്പ്രഭുക്ക ളുടെ ഓര്‍മ്മയാണ്. ക്രിസ്തീയതയുടെ ഈറ്റില്ല ങ്ങളായിരുന്ന, യൂറോപ്പടക്കമുള്ള പല പ്രദേശങ്ങ ളിലെയും പൂട്ടപ്പെട്ടുകിടക്കുന്ന പള്ളികളും, റസ്റ്റോ റന്റുകളും ബാറുകളുമൊക്കെയായി രൂപാന്തരപ്പെട്ട പുരാതനമായ ആരാധനാലയങ്ങളും ക്രിസ്തു സഭ യ്ക്കു തരുന്ന ഒരു സന്ദേശമുണ്ട്. അതിനോട് മുഖം തിരിച്ചുനിന്നാല്‍ കാലവും, ക്രിസ്തുവും നമുക്കു മാപ്പ് തരില്ല.

ക്രൈസ്തവ ദര്‍ശനത്തിന്റെ മുഖം വികൃതമാക്കു ന്ന ഈ അനാവശ്യ യുദ്ധത്തിന് തികച്ചും ക്രിസ്തു സഹജമായ ഒരു പരിസമാപ്തി കുറിക്കാന്‍ സമയമാ യെന്ന് ബന്ധപ്പെട്ട എല്ലാവരേയും, ഒരു അല്മായന്‍ എന്ന നിലയ്ക്ക് ഓര്‍മ്മപ്പെടുത്തുന്നു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org