വിദ്യാഭ്യാസവും പ്രവാസവും

വിദ്യാഭ്യാസവും പ്രവാസവും
  • ടോം ജോസ്, തഴുവംകുന്ന്

പണം മുടക്കിയെങ്കിലും തൊഴില്‍ ലഭ്യതയില്ലാത്തതുമൂലം രക്ഷിതാക്കള്‍ വീണ്ടും ഉള്ളതെല്ലാം വിറ്റു പെറുക്കി വിദേശപഠനതൊഴില്‍ സാധ്യതകളിലേക്ക് ചുവടുമാറ്റുന്നു. ഇതൊരു സ്ഥിരം പ്രതിഭാസമാകുകയും മക്കളൊന്നും നാട്ടിലില്ലെന്നും മാത്രല്ല പോയവരൊന്നും മടങ്ങുന്നില്ലെന്നതും സാധാരണ കാഴ്ചതന്നെ!! മലയാളക്കര മലയാളികളില്ലാത്ത നാടാകുന്നുവെന്നതിനൊപ്പം ക്രൈസ്തവരാണ് നാട്ടിലില്ലാതെയാകുന്നതും പരമ്പരാഗത കുടുംബങ്ങള്‍ വേരറ്റില്ലാതെയാകുന്നതും!? ഇതര ഭാഷക്കാരെക്കൊണ്ട് തൊഴിലിടങ്ങള്‍ 'സമ്പന്ന'മാകുമ്പോഴും സാംസ്‌കാരികവും വൈജ്ഞാനികവും സൗഹൃദ സംബന്ധിയുമായ ചരിത്രയിടങ്ങള്‍ ഇല്ലാതാകുന്നുവെന്നത് നാമറിയണം. നാടിന്റെ പൈതൃകവും പരമ്പരാഗത കുടംബജീവിത പശ്ചാത്തലവും മാറി വെറും ആള്‍ക്കൂട്ടമോ, പാര്‍പ്പിട സമുച്ചയങ്ങളോ ഒക്കെ ആയി നമ്മുടെ നാട് മാറുന്നു. വരും തലമുറയില്‍ ആരുണ്ടിവിടെയെന്നത് നാം ചിന്തിക്കാത്തതും കഷ്ടം തന്നെ. വിറ്റുപെറുക്കി പഠിപ്പിക്കും വീണ്ടും ഉള്ളതു കൂടി വിറ്റുപെറുക്കി വിദേശത്ത് കുടിയേറുകയെന്നതില്‍ ഒരു നാടിന്റെയും സംസ്‌കാരത്തിന്റേയും തകര്‍ച്ച കൂടിയാണ് സംഭവിക്കുന്നത്!?

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org