എഡിറ്റോറിയല്‍ ഗംഭീരം

എഡിറ്റോറിയല്‍ ഗംഭീരം
Published on

'രാജാവ് നഗ്‌നനാണ്' എന്നു വിളിച്ചു പറഞ്ഞ ബാലനെ നമ്മള്‍ വീണ്ടും കണ്ടുമുട്ടി; സത്യദീപം ലക്കം 24 ന്റെ മുഖ പ്രസംഗത്തിലൂടെ വെളിവുകെട്ട വെളിപാടിനെക്കുറിച്ച് അതിശക്തമായ ഭാഷയില്‍ പ്രതികരിച്ച സത്യദീപത്തിന് അഭിനന്ദനങ്ങള്‍. 28 വര്‍ഷങ്ങള്‍ക്കപ്പുറം സി. അഭയ കൊല്ലപ്പെട്ടത് തെളിയിക്കപ്പെടാതെ ആര്‍ക്കോവേണ്ടി സംരക്ഷിക്കപ്പെട്ടിരുന്ന പ്രതികളെ കോടതി ശിക്ഷിച്ചു. മാറിയ കാലത്തെ ചിന്തകള്‍ ശിക്ഷിക്കപ്പെട്ട പ്രതികളുടെ സമൂഹത്തെയും, സംശയത്തിന്റെ നിഴലിലാക്കി. അന്നത്തെ രൂപതാ നേതൃത്വം ആരെയോ സംരക്ഷിക്കാന്‍ എടുത്ത തീരുമാനം മൂലം ഒന്നിലധികം തലമുറകള്‍ക്ക് മുമ്പില്‍ സി. അഭയയുടെ കൊലപാതകവും, അനുബന്ധ സംഭവങ്ങളും പോസ്റ്റ്‌മോര്‍ട്ടം ചെയ്യപ്പെട്ടു. 'മലര്‍ന്നു കിടന്നു തുപ്പി സ്വയം തുടച്ചു കളയുന്നവരെ'ക്കുറിച്ച് എഡിറ്റോറിയല്‍ ഗംഭീരമാക്കിയിരിക്കുന്നു.

സിബി മങ്കുഴിക്കരി

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org