വിവരക്കേടിന്റെ വികല പ്രകടനം

വിവരക്കേടിന്റെ വികല പ്രകടനം

ജെയിംസ് ഐസക്

ജനാഭിമുഖ കുര്‍ബാനയ്ക്ക് അംഗീകാരം ലഭിക്കാന്‍ അഞ്ചു ലക്ഷം വരുന്ന എറണാകുളം-അങ്കമാലി അതിരൂപതയിലെ അല്മായരും വൈ ദികരും ഒറ്റക്കെട്ടായി നടത്തുന്ന നീതിയജ്ഞ ത്തെ അങ്ങേയറ്റം അപലപിച്ചുകൊണ്ട് ചിലര്‍ നടത്തുന്ന കോമാളിത്തം എന്നു വിളിക്കാവുന്ന പ്രഭാഷണങ്ങള്‍ വിവരക്കേടിന്റെ വികല പ്രകടനം തന്നെയാണ്. നീതിയജ്ഞത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ മൊത്തം മഹറോന്‍ ചൊല്ലി സഭ യ്ക്കു പുറത്താക്കണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. കാരണം എറണാകുളംകാര്‍ മാര്‍പാപ്പയെ അനുസരിക്കുന്നില്ല. പേപ്പല്‍ ഡെലഗേറ്റി നെ അനുസരിക്കുന്നില്ല. ശരിയാണ്, മേജര്‍ ആര്‍ ച്ചുബിഷപ്പിനെയും അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററെയും അനുസരിക്കാന്‍ എറണാകുളംകാര്‍ക്കു സാധ്യമല്ല. ഇവര്‍ രണ്ടുപേരും പരിശുദ്ധ മാര്‍പാപ്പയുടെ യഥാര്‍ത്ഥ പ്രതിനിധികള്‍ ആണെന്നു കരുതാന്‍ ഇപ്പോള്‍ പ്രയാസമാണ്.

അഞ്ചുലക്ഷം വരുന്ന അതിരൂപതാംഗങ്ങളെ മുഴുവന്‍ മഹറോന്‍ ചൊല്ലി പുറത്താക്കിയാല്‍ എ ന്താകും സംഭവിക്കുക? കേരള സഭയുടെ ചരിത്രം പഠിക്കുന്നവര്‍ക്ക് അറിയാം ഒരു ചുക്കും സംഭവിക്കുകയില്ല. ഈ അഞ്ചുലക്ഷവും അവരുടെ സന്തതികളും ക്രിസ്തീയവിശ്വാസത്തില്‍ തുടരും. ഭാവിയില്‍ എക്യുമെനിക്കല്‍ സഹവര്‍ത്തിത്ത്വത്തില്‍ അവര്‍ ഒന്നിച്ചു ക്രിസ്തുവിനു മഹത്വം നല്കും. കലഹസ്വഭാവമുള്ളവര്‍ അവരും കലഹവും വിഭിന്ന താത്പര്യങ്ങളും പ്രകടിപ്പിച്ചുകൊണ്ടേയിരിക്കും. കല്‍ദായ വല്‍ക്കരണം വഴി ഭിന്നത വര്‍ദ്ധിപ്പിക്കാന്‍ ഇന്ന് നമ്മുടെ മെത്രാന്മാര്‍ ഒന്നിച്ചിരിക്കുന്നു. മാര്‍പാപ്പ അയച്ചതെന്നു പറ ഞ്ഞ് 1653-ല്‍ മട്ടാഞ്ചേരിയില്‍ വന്ന അഹത്തുള്ളായെ നസ്രാണികള്‍ക്കു പരിചയപ്പെടുത്തുക യും അയാള്‍ മാര്‍പാപ്പയുടെ പ്രതിനിധി അല്ല എന്നും കാണിച്ചുകൊടുത്ത് സൗഹൃദ ചര്‍ച്ച നടത്തിയിരുന്നെങ്കില്‍ കൂനന്‍ കുരിശു സത്യവും വേര്‍പാടും ഉണ്ടാകയില്ലായിരുന്നു.

പ്രോട്ടസ്റ്റന്റ് പഠനങ്ങളോടു താത്പര്യം തോ ന്നിയ ഏബ്രഹാം മല്പാന്‍ എന്ന പുരോഹിതനെ പുറത്താക്കിയതാണു മാര്‍ത്തോമ്മാ സഭയുടെ ഉത്ഭവത്തിനു കാരണമായത്. ഇവാഞ്ചലിക്കല്‍ സഭയും ബിലിവേഴ്‌സ് ചര്‍ച്ചും മാര്‍തോമ്മാ സഭയില്‍ നിന്നുണ്ടായി. കൂനന്‍ കുരിശു സത്യം വഴി വേര്‍പ്പെട്ടവര്‍ 12 വൈദികര്‍ ചേര്‍ന്ന് ഒരാളെ മലങ്കര മെത്രാനായി തെരഞ്ഞെടുത്തു. ഇവര്‍ പിന്നീ ട് അന്യോന്യം ഭരണം സ്വീകരിച്ചെങ്കിലും 20-ാം നൂറ്റാണ്ടില്‍ കാതോലിക്കാ സിംഹാസനം സ്ഥാപിച്ചു ഓര്‍ത്തഡോക്‌സ് സഭയായി മാറി. ഇപ്പോള്‍ നമ്മുടെ അങ്കമാലി വക്കീല്‍ ഈ ഓര്‍ത്തഡോ ക്‌സ് സഭയുടെ സ്തുതിപാഠകനായും ഉമ്മന്‍ചാണ്ടിയെ വിശുദ്ധനായി കാണാന്‍ പ്രാര്‍ത്ഥിക്കുക യും ചെയ്യുന്നു. ഈ സംഭവങ്ങള്‍ സൂചിപ്പിക്കുന്നത് എറണാകുളം-അങ്കമാലി അതിരൂപതയെ പുറത്താക്കിയാല്‍ ഇവിടെ എല്ലാം ശുഭമാകും എന്നാണോ? പുറത്താക്കട്ടെ ഒരു സ്വതന്ത്ര സഭ കൂടി ഉണ്ടായേക്കും. എങ്കില്‍ ഒന്നു ചിന്തിക്കൂ, അവര്‍ ആവശ്യപ്പെടുന്ന ജനാഭിമുഖ കുര്‍ബാന അത്ര അക്രൈസ്തവമായ ഒരു ആവശ്യമാണോ? ക്രിസ്തു കാണിച്ചുതന്നതുപോലെ വിശുദ്ധ കുര്‍ ബാന അര്‍പ്പിക്കാന്‍ അനുവദിക്കണമെന്നു മാത്രമല്ലേ അവര്‍ ആവശ്യപ്പെടുന്നത്? തലയ്ക്കു വെളിവില്ലാതെ ചിലര്‍ നടത്തുന്ന ജല്പന്നങ്ങള്‍ വലിയ അപമാനമായിത്തീര്‍ന്നിരിക്കയാണ്.

എന്തായാലും മാര്‍പാപ്പ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നു തന്നെ പ്രതീക്ഷിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org