പെണ്‍കുഞ്ഞുങ്ങളെ വഴിയാധാരമാക്കരുതേ…

പെണ്‍കുഞ്ഞുങ്ങളെ വഴിയാധാരമാക്കരുതേ…

ഇപ്പോള്‍ അഗ്‌നിപര്‍വ്വതം പോലെ പുകയുന്ന വിഷയമാണ് സ്ത്രീധനം. വളരെ ഇടുങ്ങിയ അര്‍ത്ഥത്തില്‍ ധരിച്ചാല്‍ തീരെ അഭിശപ്തമായ ഒരു സമ്പ്രദായമാണ് സ്ത്രീ ധനം. എന്നാല്‍ ഈ വിഷയം കല്യാണ വ്യവസ്ഥ പ്രകാരം, കല്യാണവേളയില്‍, പെണ്‍കുട്ടിക്ക് നല്കപ്പെടുന്ന സ്വര്‍ണ്ണത്തിലേക്കും ധനത്തിലേക്കും ഒതുക്കി തീര്‍ക്കാവുന്നതല്ല. അങ്ങനെ ഒതുക്കി തീര്‍ത്താല്‍ അതു തീര്‍ത്തും എതിര്‍ക്കപ്പെടേണ്ടതു തന്നെ.

മാതാപിതാക്കള്‍ മക്കള്‍, ആണോ പെണ്ണോ, എന്ന് ഗൗനിക്കാതെ, അവരാല്‍ ആവുംവിധം, അവര്‍ക്കുണ്ടെങ്കില്‍, അവരുടെ, സ്വത്തുവിഹിതം മക്കള്‍ എല്ലാവര്‍ക്കും കൊടുക്കേണ്ടതാണ്. അതിനു മാതാപിതാക്കളെ നിര്‍ബന്ധിക്കുന്ന നിയമം ഇപ്പോഴില്ല.

അതുകൊണ്ട് ജീവിച്ചിരിക്കുമ്പോള്‍ ആര്‍ക്കും ഒന്നും കൊടുക്കാതിരിക്കാനും മാതാപിതാക്കള്‍ക്കു തുനിയാം. സ്ത്രീധന നിരോധനത്തിന്റെ മറവില്‍, ഒരു സ്ത്രീധന രഹിത വിവാഹശേഷം മാതാപിതാക്കള്‍ ഒരു മകള്‍ക്ക് ഒന്നും കൊടുക്കാതെ ഒഴിവാക്കുന്ന അവസരമുണ്ടാകാം, ഉണ്ടാകും. അതു സമൂഹത്തില്‍ വലിയ നീതിനിഷേധത്തിനും സ്ത്രീയാതനയ്ക്കും വഴിവയ്ക്കും. വെളുക്കാന്‍ തേക്കുന്നത് പാണ്ടാവും. സ്ത്രീധനം ഒരു മനോഭാവത്തിന്റെ വിഷയമാണ്. അതിനെ അങ്ങനെ തന്നെ കാണണം. സ്ത്രീധന നിരോധനം എന്നു പറഞ്ഞാല്‍ സ്ത്രീക്ക് സ്വത്തവകാശം ഇല്ല എന്നു വാദിക്കാന്‍ അവസരമാകരുത്.

അഡ്വ. ഫിലിപ്പ് പഴേമ്പള്ളി, പെരുവ

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org