മറക്കാതെ ജീവിക്കേണ്ട : ”ഫ്രത്തെല്ലി തൂത്തി”

മറക്കാതെ ജീവിക്കേണ്ട : ”ഫ്രത്തെല്ലി തൂത്തി”
Published on

ചാക്രികലേഖനങ്ങളുടെ ഗണത്തിലേക്ക് കാലം എടു ത്തുയര്‍ത്തിവെയ്‌ക്കേണ്ട ഒന്നാണ് 'ഫ്രത്തെല്ലി തൂത്തി', പ്രത്യേകിച്ചും ഈ കോവിഡാനന്തര കാലത്തില്‍. സര്‍വ്വരും സഹോദരര്‍ ആണെന്ന് ഫ്രാന്‍സിസ് പാപ്പ പറയുമ്പോള്‍ എന്റെ ചുറ്റിലും അതിര്‍ത്തികള്‍ ഇല്ല, മതങ്ങള്‍ ഇല്ല, രാഷ്ട്രം ഇല്ല, രാഷ്ട്രീയം ഇല്ല ചുരുക്കത്തില്‍ എല്ലാവരും എന്റെ സഹോദരര്‍.
കാതോലികമാവാന്‍ ഉള്ള ആഹ്വാനം സര്‍വ്വ നന്മകളെ യും സ്വാംശീകരിക്കുന്ന സ്‌നേഹിക്കുന്ന സാര്‍വത്രി കമായ ചിന്തയാണ് കത്തോ ലിക്കാസഭയുടെ അടിസ്ഥാന ചിന്തകളില്‍ ഒന്ന്. കാലാന്ത രത്തില്‍ നമ്മള്‍ക്ക് കൈമോ ശം വന്നതും ക്രിസ്തു കേ ന്ദ്രീകൃതമായ ആ സാര്‍വ്വ ത്രിക ചിന്തയാണ്. സമരിയ ക്കാരന്‍ ആവാനുള്ള വിളി ഓരോ വ്യക്തിയും ഏറ്റെടു ത്താല്‍ തീരാവുന്ന പ്രശ്‌ന ങ്ങളെ ഇന്ന് ഈ ഭൂമിയിലു ള്ളൂ. നന്മയുടെ ഭാഷ സം സാരിക്കുന്ന ഈ ചാക്രിക ലേഖനം തീര്‍ച്ചയായും ഓരോ മനുഷ്യവ്യക്തിയും ജീവിക്കേണ്ട ജീവിതമാണ്. മതങ്ങളുടെ, രാഷ്ട്രങ്ങളുടെ വേലികള്‍ക്ക് അപ്പുറം ചി ന്തിക്കുന്ന ഒരു സാര്‍വ്വത്രിക കാലിക ആചാര്യന്‍ ഇന്ന് ഭൂമിയില്‍ ജീവിക്കുന്നുണ്ടെ ങ്കില്‍ അതിന് ഒരേ ഒരു ഉത്തരം ഫ്രാന്‍സിസ് പാപ്പ യാണ്. അങ്ങനെയിരിക്കെ ഈ ചാക്രിക ലേഖനം ചര്‍ ച്ചയാവേണ്ടത് നമ്മുടെ ജീവിതങ്ങളിലാണ്.
രാഷ്ട്രത്തിനു വേണ്ടി യുള്ള രാഷ്ട്രീയം നീതിയെ തമസ്‌കരിക്കുകയും, മനുഷ്യ മഹത്വം മറക്കുകയും ചെ യുന്ന എല്ലാ ഭരണകൂടങ്ങ ളും ഒരാവര്‍ത്തി വായിക്കേ ണ്ട ഒന്നാണ് ഫ്രാന്‍സിസ് പാപ്പയുടെ ഈ മൂന്നാം ചാക്രിക ലേഖനം. മനു ഷ്യാവകാശങ്ങള്‍ നിഷേധി ക്കപ്പെടാത്ത ഒരു ലോകം എന്ന ആശയം ഒരു 'ഉട്ടോ പ്യ' ആണെന്ന് ചിന്തിച്ചു തുടങ്ങിയ ലോകത്തിനു മുന്നില്‍ സൗഹൃദത്തിന്റെ യും സ്‌നേഹത്തിന്റെയും വിത്ത് ഈ ചാക്രിക ലേഖ നം നല്‍കും എന്നത് തീര്‍ ച്ചയാണ്. മതങ്ങള്‍ സ്വയം ചിട്ടപ്പെടുത്തിയ അതിര്‍ത്തി കള്‍ ഇല്ലാതാക്കി, സ്‌നേഹ ത്തിന്റെ സംഭാഷണത്തി ലേക്കു മടങ്ങി വരണം. ലോകമെങ്ങുമുള്ള നേതാ ക്കന്മാര്‍ ദൈവം ചിന്തിക്കുന്ന തലത്തിലേക്ക് ഉയരാന്‍ പഠിക്കട്ടെ, നാളേയ്ക്കായി കരുതിവെച്ചിരിക്കുന്ന അധി കാരകസേരകള്‍ മറന്ന്, ഇന്നിന്റെ വിശുദ്ധ ഫ്രാന്‍ സിസ് അസ്സീസിമാരാവാന്‍ ഏവരോടും മാര്‍പാപ്പ ആ ഹ്വാനം ചെയ്യുന്നു.
നമ്മുടെ ഇടവകകളില്‍ വരുന്ന വര്‍ഷങ്ങളില്‍ 'ഫ്ര ത്തെല്ലി തൂത്തി' ചര്‍ച്ചയാവ ണം.
വരും തലമുറകളെയും, ഇന്നിന്റെ യുവജനങ്ങളെ യും – അതിര്‍ത്തികള്‍ക്കും മതങ്ങള്‍ക്കും അപ്പുറം ചി ന്തിക്കുന്ന സാഹോദര്യ ത്തിന്റെ വക്താക്കളാക്കു വാന്‍ നമ്മള്‍ ശ്രമിച്ചില്ലായെ ങ്കില്‍ ഈ ചാക്രിക ലേഖന വും ഒരു പത്ര വാര്‍ത്ത കണ ക്കെ ഇല്ലാതാവും തീര്‍ച്ച!
ലേഖകന്‍ ബിനു തോമ സ് സൂചിപ്പിക്കും പോലെ 'ഫ്രത്തെല്ലി തൂത്തി' ഓരോ മനുഷ്യനും പ്രാര്‍ത്ഥനയാ ക്കേണ്ട ജീവിതമാണ്.

സന്തോഷ് സെബാസ്റ്റ്യന്‍, മറ്റത്തില്‍, ഖത്തര്‍

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org