ദൈവജനത്തെ പിന്നാമ്പുറത്താക്കരുത്

ദൈവജനത്തെ പിന്നാമ്പുറത്താക്കരുത്

ആഗസ്റ്റ് 4-ലെ സത്യദീപത്തില്‍ ഫാ. ജോയി അയ്‌നിയാടന്‍ എഴുതിയ ലേഖനം ശ്രദ്ധേയമായ ഏഴു ദൈവശാസ്ത്ര വിചിന്തനങ്ങള്‍ പകരുന്നുണ്ട്. കത്തോലിക്കാ വിശ്വാസമനുസരിച്ച് വി. കുര്‍ബാന തിരുവത്താഴത്തിന്റെ ഓര്‍മ്മയും കാല്‍വരിയിലെ ബലിയുടെ അനുഷ്ഠാനവുമാണ്. യേശു തിരുവത്താഴം നടത്തിയത് ശിഷ്യന്മാര്‍ക്കു പുറംതിരിഞ്ഞ് ഇരുന്നുകൊണ്ടാണോ? ദിവ്യരക്ഷകന്‍ കുരിശില്‍ കിടന്നു നീറിയത് ജനാഭിമുഖമായ ല്ലേ? ഈ രണ്ടു സംഭവങ്ങളുടെയും സജീവ സ്മരണയില്‍ വി. കുര്‍ബാനയര്‍പ്പിക്കുന്നത് ദൈവജനത്തെ പിന്നാമ്പുറത്താക്കി വേണമെന്നു ശാഠ്യം പിടിക്കുന്നതിലെ യുക്തി മനസ്സിലാക്കാനാകുന്നില്ല. ഫ്രാന്‍സിസ് മാര്‍പാ പ്പ 'സുവിശേഷത്തിന്റെ സന്തോഷം' എന്ന പ്രബോധന രേഖയില്‍ എഴുതി: "യൂറോപ്യന്‍ ജനതകള്‍ അവരുടെ ചരിത്രത്തിന്റെ ഒരു പ്രത്യേക നിമിഷത്തില്‍ വികസിപ്പിച്ചെടുത്ത രീതികള്‍ ലോകത്തില്‍ എല്ലായിടത്തും ക്രൈസ്തവവിശ്വാസത്തിന്റെ പ്രകാശനരീതിയില്‍ നിര്‍ബന്ധമാക്കാന്‍ നമുക്കു സാധ്യമല്ല. വിശ്വാസജീവിതം ഒരു സംസ്‌കാരത്തിന്റെ അതിരുകളില്‍ ഞെരുങ്ങിപ്പോകരുത്" (118). രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിലൂടെ ദൈവാത്മാവ് കൃപയായിത്തന്ന തുറവിയും സംസ്‌കാരാനുരൂപണവും ഉള്‍ക്കൊണ്ടുവേണം വി. കുര്‍ബാന നടത്തുവാന്‍.

എസ്. പൈനാടത്ത് എസ്.ജെ., കാലടി

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org