കാറ്റിക്കിസം ഭാരപ്പെടുത്തുന്നുണ്ടോ?

കാറ്റിക്കിസം ഭാരപ്പെടുത്തുന്നുണ്ടോ?
Published on
  • ഫാ ലൂക്ക് പൂതൃക്കയില്‍

24 വയസ്സുള്ള ഒരു നേഴ്‌സിനോട് വിവാഹത്തെപ്പറ്റി പറഞ്ഞപ്പോള്‍ മകളും അമ്മയും അല്‍പം ദേഷ്യത്തോടെ പറഞ്ഞു: 24 വയസ്സല്ലേ ആയുള്ളൂ. 4 വര്‍ഷം കഴിഞ്ഞേ വിവാഹത്തെപ്പറ്റി ചിന്തിക്കുന്നുള്ളൂ.

എന്തുമാത്രം മതബോധന പ്രവര്‍ത്തനങ്ങളും സംഘടനാ പ്രവര്‍ത്തനങ്ങളും നമ്മള്‍ നടത്തുന്നു. അതൊന്നും ഫലം കാണുന്നില്ലേ?

അടുത്തനാളില്‍ അയല്‍പക്ക രൂപതയിലെ 900 ഇടവകക്കാരുള്ള പള്ളിയിലെ വികാരി പറഞ്ഞു കേട്ടു: യുവതീയുവാക്കളുടെ മീറ്റിംഗ് വച്ചാല്‍ കൂടിവന്നാല്‍ 30 പേര്‍ മാത്രമേ കാണുകയുള്ളൂ.

അപ്പോള്‍ ഇതൊക്കെ സഭ മുഴുവന്റെയും പ്രശ്‌നമാണ്. വേദപാഠവും സംഘടനാപ്രവര്‍ത്തനങ്ങളും കുട്ടികളെ ഭാരപ്പെടുത്തുന്നുണ്ടോ?

അവര്‍ക്ക് മടുപ്പും താല്‍പര്യമില്ലായ്മയും കൂടി വരുന്നു. ഇല്ലേ? കുറെ മത്സരങ്ങള്‍ നടത്തിയും പിക്‌നിക്കുകള്‍ നടത്തിയും കലാകായിക വേദികള്‍ ഒരുക്കിയും വൈറലാക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും സഭാമാതാവിന്റെ താല്‍പര്യങ്ങളും ദൗത്യങ്ങളും നടപ്പിലാക്കുന്നതില്‍ നമ്മള്‍ പിറകോട്ടാണ്. അമിതമായ കര്‍മ്മങ്ങളും സംഘടനാപ്രവര്‍ത്തനങ്ങളും സഭയെ ശക്തിപ്പെടുത്തുന്നുണ്ടോ?

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org