ചില വേദപാഠ അനുഭവങ്ങള്‍

ചില വേദപാഠ അനുഭവങ്ങള്‍
Published on
  • വര്‍ഗീസ് പി പൈനാടത്ത്, ചാലക്കുടി

'തിരുനാള്‍ ദിനത്തിലെ പരീക്ഷണം' എന്ന തലക്കെട്ടില്‍ 7/8/2024 ലെ സത്യദീപത്തില്‍ പുസ്തകം 98, ലക്കം 1 ല്‍ പ്രസിദ്ധപ്പെടുത്തിയ കത്തില്‍ പറഞ്ഞിരിക്കുന്ന എറണാകുളം അതിരൂപതയിലെ തിരുനാള്‍ ദിനത്തിലെ വേദപാഠ പരീക്ഷണ വിഷയമാണ് ഈ കുറിപ്പിന് കാരണമായത്. ഇരിങ്ങാലക്കുട രൂപതയിലും ഒട്ടേറെ വര്‍ഷങ്ങളായി എറണാകുളത്തെ പ്പോലെ പള്ളി തിരുനാള്‍ ദിനങ്ങളില്‍ തന്നെയാണ് കുട്ടികളുടെ കാറ്റിക്കിസം പരീക്ഷ നടത്തപ്പെടുന്നത്. എറണാകുളത്തു ജനുവരി അവസാന ആഴ്ചയും, ചാലക്കുടിയില്‍ ഫെബ്രുവരി ആദ്യ ഞായറും തിരുനാള്‍ ദിനങ്ങളാണ്. തിരുനാള്‍ ദിനങ്ങളിലെ കാറ്റിക്കിസം പരീക്ഷയുടെ അസാധാരണ അരങ്ങേറ്റം സീറോ മലബാര്‍ രൂപതകളില്‍ മാത്രമേ സംഭവിക്കുന്നുള്ളൂ.

കുട്ടികള്‍ക്കു പഠിച്ചൊരുങ്ങി സ്വസ്ഥമായി പരീക്ഷ എഴുതാന്‍ തിരുനാള്‍ ദിനങ്ങള്‍ പോലെയുള്ള ആഘോഷാവസരങ്ങള്‍ ഒഴിവാക്കിയും സ്‌കൂള്‍ പരീക്ഷകളുമായി കൂട്ടിക്കുഴക്കാതെ വേദപാഠ പരീക്ഷകള്‍ നടത്തപ്പെടണം.

ജൂണ്‍ മാസം മുതല്‍ അടുത്ത ജനുവരി വരെയുള്ള (എട്ടു മാസം) 35/36 ഞായറാഴ്ചകളില്‍ മാത്രം നടത്തപ്പെടുന്ന ഒന്നേകാല്‍ മണിക്കൂര്‍ സമയ ദൈര്‍ഘ്യമുള്ള കുട്ടികളുടെ വേദപഠന ക്ലാസ്, മിക്കവാറും വര്‍ഷങ്ങളില്‍ ഫെബ്രുവരി ആദ്യ ആഴ്ചയിലെ ചാലക്കുടി ദേശിയോത്സവമെന്നറിയപ്പെടുന്ന പള്ളി പെരുന്നാള്‍ ദിനത്തിലെ വാര്‍ഷിക പരീക്ഷണത്തോടെ അവസാനിപ്പിച്ചു കാറ്റിക്കിസം നാലുമാസക്കാലം അവധിയിലാവുന്നു. ഒരു വര്‍ഷത്തില്‍ സാധ്യമായേ ക്കാവുന്ന 25/26 ഞായറാഴ്ചകളില്‍ ഒന്നെകാല്‍ മണിക്കൂര്‍ സമയം മാത്രം ദൈര്‍ഘ്യമുള്ള ക്ലാസുകള്‍ ഒരു വര്‍ഷക്കാലം കൊണ്ടു 40 മണിക്കൂര്‍ പോലും തികയാത്തപ്പോള്‍ കാറ്റിക്കിസം നാലു മാസം അവധി നല്‍കുന്നതിന്റെ യുക്തി എന്താണ്? സ്‌കൂള്‍ അവധിക്കാലത്തു കാറ്റിക്കിസം കൂടുതല്‍ പഠിപ്പിക്കാതെ പൂട്ടിയിടുന്ന വൈരുധ്യമാണ് മനസ്സിലാകാത്തത്!! ആവശ്യമെങ്കില്‍ അവധിയായ ഓശാന, ഈസ്റ്റര്‍ ഞാറാഴ്ചകള്‍ ചേര്‍ന്നുള്ള പുതുഞായര്‍ ഒരാഴ്ച ക്കൂടി അവധി നല്‍കിയാല്‍ 4 ആഴ്ച തുടര്‍ അവധി സാധ്യമാകും.

ഒരു വര്‍ഷത്തില്‍ സാധ്യമായേക്കാവുന്ന 25/26 ഞായറാഴ്ചകളില്‍ ഒന്നെകാല്‍ മണിക്കൂര്‍ സമയം മാത്രം ദൈര്‍ഘ്യമുള്ള ക്ലാസുകള്‍ ഒരു വര്‍ഷക്കാലം കൊണ്ടു 40 മണിക്കൂര്‍ പോലും തികയാത്തപ്പോള്‍ കാറ്റിക്കിസം നാലു മാസം അവധി നല്‍കുന്നതിന്റെ യുക്തി എന്താണ്?

മതബോധന ആരംഭദിന പരിപാടികള്‍ ക്ലാസ് പി ടി എ മീറ്റിംഗ്, ക്രിസ്തുരാജ തിരുനാള്‍, ഓണം, ക്രിസ്മസ് ആഘോഷങ്ങള്‍, മീറ്റിംഗ്, മറ്റു പരിപാടികള്‍ വാര്‍ഷികം, തിരുനാള്‍ ദിനങ്ങള്‍ അങ്ങനെ 89 ക്ലാസുകളുടെ കുറവ് സ്വഭാവികമായി വരുമ്പോള്‍ പഠനം സാധ്യമാകുന്നത് 35/36 ല്‍ നിന്നും പരമാവധി 26/27 ദിനങ്ങളായി ചുരുങ്ങുന്നു. അവധിയാക്കി പൂട്ടിയിരുന്ന ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍, മെയ് എന്നീ നാലു മാസങ്ങളിലെ ഞായറാഴ്ചകള്‍ കൂടി വേദപാഠം പ്രവര്‍ത്തി ദിനങ്ങളായാല്‍ വര്‍ഷത്തില്‍ 39/40 ക്ലാസുകള്‍ സാധ്യമാകും. ക്ലാസിന്റെ ഭാഗമായി അര മണിക്കൂര്‍ സമയമെങ്കിലും പുതിയ നിയമത്തോടൊപ്പം സങ്കീര്‍ത്തന വായനയും പഠനവും, സ്വയംപ്രേരിത (ുെീിലേിലീൗ)െ പ്രാര്‍ത്ഥനകളും കുട്ടികളെ പരിശീലിപ്പിക്കണം.

പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് പാപ്പ, എല്ലാ അവസരങ്ങളിലും വായിക്കാവുന്ന കുറച്ചു സങ്കീര്‍ത്തനങ്ങള്‍ എങ്കിലും എല്ലാവരും മനഃപാഠമാക്കണമെന്ന് ഉദ്‌ബോധിപ്പിച്ചത് ഈ അടുത്ത നാളുകളിലെ സത്യദീപത്തിലും വായിക്കാനിടയായി.

കുട്ടികളെ കാറ്റിക്കിസം ക്ലാസ്സുകളിലൂടെയെങ്കിലും ദൈവവചന സങ്കീര്‍ത്തന പ്രാര്‍ത്ഥനകള്‍ പരിചയപ്പെടുത്തുകയും പഠിപ്പിക്കുകയും ചെയേണ്ടത് സഭാനേതൃത്വം ഗൗരവമായി പരിഗണിക്കേണ്ട കാര്യമാണ്. ഇതര സഭകളില്‍ ഞായറാഴ്ചകളിലെ വേദപാഠ ക്ലാസ്സ് രണ്ടു രണ്ടര മണിക്കൂര്‍ സമയം പഠിപ്പിക്കുന്നു. നമ്മുടെ ഞായറാഴ്ച കാറ്റിക്കിസം കുറഞ്ഞത് രണ്ടു മണിക്കൂറാക്കി വര്‍ധിപ്പിക്കുകയും ഒരിടത്തുമില്ലാത്ത കാറ്റിക്കിസം നാലുമാസാവധി നിര്‍ത്തലാക്കുകയും വേണം. സഭകളുടെ വേദപാഠ പരിശീലന രീതികളുടെ ലഘു വിവരണം കൂടി ചുവടെ ചേര്‍ക്കുന്നു

1) മാര്‍ത്തോമ്മ സഭ: കുട്ടികളെ പ്രായത്തിനനുസരിച്ച് ശ) ശിശു വകുപ്പ്, ശശ) ബാല വകുപ്പ്, ശശശ) കൗമാരവകുപ്പ്, ശശശശ) യുവ വകുപ്പ് ഇങ്ങനെ നാലായി തിരിച്ചാണ് അവരുടെ കാറ്റിക്കിസം ക്ലാസുകള്‍. ക്ലാസ്സ് സമയ ദൈര്‍ഘ്യം കൂടുതലാണ്. അവരുടെ വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍ എല്ലാ വര്‍ഷവും ഒരാഴ്ച നീളുന്ന ഫുള്‍ഡേ പ്രോഗ്രാമുകളായി നടത്തപ്പെടുന്നു.

2) യാക്കോബായ / ഓര്‍ത്തഡോക്‌സ് സഭകള്‍: ഞായറാഴ്ച രാവിലെ കുര്‍ബാനയ്ക്കുശേഷം പള്ളിയില്‍ നിന്നും എല്ലാ കുട്ടികള്‍ക്കും പ്രഭാത ഭക്ഷണം നല്കിയതിനുശേഷം ഉച്ചവരെ വേദപാഠ ക്ലാസ്, സ്‌കൂള്‍ അവധികാലത്ത് വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍ ഫുള്‍ഡേ പ്രോഗ്രാമായി എല്ലാ വര്‍ഷവും ഒരാഴ്ച നടത്തപ്പെടുന്നു. സ്‌കൂള്‍ വേനലവധി ക്കാലത്ത് 2/3 ഞായറാഴ്ചകള്‍ മാത്രം കാറ്റിക്കിസം അവധി.

3) പെന്തക്കോസ്തു സഭകള്‍: അവരുടെ പ്രയര്‍ ഹാളുകളിലെ കാറ്റിക്കിസം ക്ലാസുകള്‍ കൂടാതെ, സഭാംഗങ്ങളില്‍ മുതിര്‍ന്ന ബൈബിള്‍ പാണ്ഡിത്യമുള്ളവര്‍ കൂട്ടമായി കുടുംബങ്ങളില്‍ നേരിട്ടു വന്നു ബൈബിള്‍ പഠിപ്പിക്കുന്നു.

4) സീറോ മലങ്കര കത്തോലിക്കാസഭ: നാലുമാസ കാറ്റിക്കിസം വെക്കേഷന്‍ ഇല്ല. വാര്‍ഷിക പരീക്ഷ സ്‌കൂള്‍ അവധികാലത്തു നടത്തുന്നു. വെക്കേഷന്‍ ബൈ ബിള്‍ സ്‌കൂള്‍ ഒരാഴ്ച എല്ലാ വര്‍ഷവും നടത്തപ്പെടുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org