തീരുമാനങ്ങളില്‍ മാറ്റം വരുത്താനുള്ള ആര്‍ജവം വേണം

തീരുമാനങ്ങളില്‍ മാറ്റം വരുത്താനുള്ള ആര്‍ജവം വേണം
Published on
  • ഫാ. ലൂക്ക് പൂത്തൃക്കയില്‍

കഴിഞ്ഞലക്കം (ജൂണ്‍ 4, 2025) സത്യ ദൈവത്തിന്റെ മുഖ്യ ചര്‍ച്ച വിഷയം മതബോധന പരിശീലനമായിരുന്നല്ലോ. പണ്ഡിതനായ ഇല്ലത്തുപറമ്പിലച്ചന്റെ ലേഖനവും കുട്ടികളുടെ അഭിപ്രായങ്ങളും വായിച്ചു. നമ്മുടെ മതബോധനത്തിനുവേണ്ടി കെ സി ബി സി യും ഓരോ രൂപതകളും കിണഞ്ഞു പരിശ്രമിക്കുന്നു.

പക്ഷേ, ഫലം തീരെയില്ല. പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞാല്‍ കുട്ടികളുടെ പള്ളിയിലേക്കുള്ള വരവ് കുറയുന്നു, വിവാഹം കഴിക്കാന്‍ മടിക്കുന്നു, വൈകുന്നു, മക്കള്‍ വേണമെന്നില്ല, ചിലരൊക്കെ സഭാവിരോധികളാകുന്നു.

മതബോധനം ഇത്ര ഗൗരവത്തില്‍ നടത്തിയിട്ടും സഭ വളരുന്നില്ല. നേരെമറിച്ച് ചെറുതാകുകയും ബലഹീനമാവുകയും ചെയ്യുന്നു. എല്ലാവരും സഭ, സഭ എന്ന് പറയുന്നതിലല്ല ക്രിസ്തു, ക്രിസ്തു എന്ന് പറയുന്നതിലാണ് പ്രാധാന്യം കൊടുക്കേണ്ടത്.

സഭാ സംവിധാനങ്ങളേക്കാള്‍ ചരിത്രപുരുഷനായ യേശുവിനെ കൂടുതല്‍ അടുത്തറിയുവാന്‍ പഠിപ്പിക്കണം.

'അന്ത്യവിധികളുടെ സഭാചരിത്രം' (പോള്‍ തലക്കാട്ട്) നന്നായിരിക്കുന്നു. ആര്‍ക്കും 'അന്ത്യവിധി' പറയാന്‍ അവകാശമില്ല.

കാലവും ആളുകളും മാറുന്നതിനനുസരിച്ച് വിധികളും മാറിക്കൊണ്ടിരിക്കുന്നു. സാക്ഷാല്‍ അന്ത്യവിധിക്കു മാത്രമേ മാറ്റമില്ലാതുള്ളൂ. തീരുമാനങ്ങള്‍ വേണ്ടിവന്നാല്‍ മാറ്റാനുള്ള ആര്‍ജവം കാണിക്കണം.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org