ദേവാലയ ശുശ്രൂഷികളുടെ വേതനം വര്‍ധിപ്പിക്കണം

ദേവാലയ ശുശ്രൂഷികളുടെ വേതനം വര്‍ധിപ്പിക്കണം
Published on

അഗസ്റ്റിന്‍ ചെങ്ങമനാട്

ഏറ്റവും കൂടുതല്‍ അവശത അനുഭവിക്കുന്ന ഒരു വിഭാഗമാണ് ദേവാലയശുശ്രൂഷികള്‍. അവരുടെ പരാതികളും പരിദേവനങ്ങളും ആരും കേള്‍ക്കുന്നില്ല. രാവിലെ അഞ്ചുമണി മുതല്‍ പള്ളിവാതില്‍ അടച്ചുപൂട്ടുന്ന എട്ടുമണിവരെ ദേവാലയത്തില്‍ ചെലവഴിക്കണം. അഞ്ചരമണിക്കു മണിയടിച്ചാല്‍ എട്ടുമണി വരെ ദേവാലയത്തില്‍ത്തന്നെ ദേവാലയ ശുശ്രൂഷി ഉണ്ടാകണം. ഇതിനിടയില്‍ മരണം വന്നാല്‍ മരിച്ചറിയിക്കുന്ന ആദ്യമണി ശുശ്രൂഷിതന്നെ അടിക്കണം. അപ്പോഴേക്കും മരിച്ചതാരെന്നറിയാന്‍ വിളികള്‍ വന്നു കൊണ്ടേയിരിക്കും. ഇവരുടെ കുടുംബാവശ്യങ്ങള്‍ നടത്തിക്കൊണ്ടുപോവാന്‍ ശുശ്രൂഷിക്കു കിട്ടുന്ന വേതനം തികയാതെ വരും. അപ്പോള്‍ ബ്ലേഡുകാരുടെ സഹാ യം തേടി അവര്‍ക്കു പലിശയും പിഴപ്പലിശയും കൊടുത്ത് മുടിയും. വീട്ടിലെ ആവശ്യങ്ങള്‍ നടത്തിക്കൊണ്ടുപോവാന്‍ ഞെങ്ങിഞെരുങ്ങുമ്പോള്‍, പഠിക്കുന്ന മക്കളുടെ ഫീസ് കൊടുത്തു നടുവൊടിയും. അതിനും പുറമേ വീട്ടി ലെ ആവശ്യങ്ങള്‍ കൂടാതെ പുറത്തെ മറ്റു ചെലവുകള്‍ കണക്കുകൂട്ടി വരുമ്പോള്‍ നേരത്തെ സൂചിപ്പിച്ച ബ്ലേഡിനെ ആശ്രയിക്കേണ്ടിവരും. അങ്ങനെ വരുമ്പോള്‍ പള്ളിയില്‍ വരുന്ന മാന്യദേഹങ്ങളോടു കൈവായ്പമേടിച്ചും കടത്തിന്റെ മേല്‍ കടം മേടിച്ചും നില്‍ക്കക്കള്ളിയില്ലാതെ വിയര്‍ക്കേ ണ്ടി വരും. ഇതെല്ലാം ഒഴിവാക്കാന്‍ ന്യായമായ വേതനം അവര്‍ക്കു കിട്ടേണ്ടിയിരിക്കുന്നു. പൊതുവേ ദേവാലയശുശ്രൂഷിയാകാന്‍ ആരും മുന്നോട്ടു വരുന്നില്ല. പുറത്തു നില്‍ക്കുന്നവര്‍ ഇതൊക്കെ കാണുന്നുണ്ടല്ലോ.

ആയതിനാല്‍ ദേവാലയശുശ്രൂഷിയുടെ ഒരു വീടിന്റെ ആവശ്യങ്ങള്‍ നിലനിര്‍ത്തിപ്പോരുന്ന തരത്തില്‍ വേതന വര്‍ധനവ് ഉണ്ടായാല്‍ ജീവനവും അതിജീവനവും നിലനിര്‍ത്തിപ്പോരാം. സുഖകരമാക്കാം.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org