കോടതികള്‍ സഭ ഭരിക്കുമ്പോള്‍

കോടതികള്‍ സഭ ഭരിക്കുമ്പോള്‍
Published on
  • സി ഒ പൗലോസ്, ഇരിങ്ങാലക്കുട

2024 ഏപ്രില്‍ 10-ലെ സത്യദീപത്തിലെ ബഹു. പോള്‍ തേലക്കാട്ടിന്റെ 'കോടതികള്‍ സഭ ഭരിക്കുമ്പോള്‍' എന്ന ലേഖനം വായിച്ചു. ഇപ്പോഴും സഭയില്‍ തര്‍ക്കങ്ങളുടെ കൂമ്പാരം പുകഞ്ഞുകൊണ്ടിരിക്കുകയാണോ? എന്തിനാ ണ് ഇപ്പോഴും പുകമറ സൃഷ്ടിച്ച് സഭാമക്കളെ അസന്ദിഗ്ധാവസ്ഥയില്‍ നിറുത്തുന്നത്? ബഹുമാനപ്പെട്ട കോടതികളില്‍ സഭാതര്‍ക്കങ്ങള്‍ എത്തിക്കുന്നത്? ഇതിന്റെയൊക്കെ അര്‍ത്ഥം സഭാനേതൃത്വം തര്‍ക്കങ്ങള്‍ പരിഹരിക്കുവാന്‍ ശ്രമിക്കുന്നില്ല എന്നു തന്നെ. എന്തിനാണ് സഭ, വിശ്വാസികളെ സഭാനേതൃത്വങ്ങളുടെ തര്‍ക്കഭൂമികയിലേക്ക് നയിക്കുന്നത്? നമ്മുടെ സഭ എല്ലാവരുമായുള്ള സമന്വയ ചിന്താഗതികളോടെ പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. ഏറ്റുമുട്ടല്‍ ഒന്നിനും പരിഹാരമാകില്ല. സഭാനേതൃത്വങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന അധികാരങ്ങള്‍ അവരുടെ സൃഷ്ടിയല്ല. അധികാരങ്ങള്‍ എല്ലാം സര്‍ വാധികാരിയായ ദൈവത്തില്‍ നിന്നുള്ളതാണ്. അത് മനസ്സിലാക്കി ഇനിയെങ്കിലും സീറോ-മലബാര്‍ സഭയില്‍ അനുരജ്ഞനത്തിന്റെയും സമാധാനത്തിന്റേയും പൂങ്കാറ്റ് വീശുവാന്‍ ഇടയാകട്ടെ.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org