കൊറോണ ദൈവകോപമോ?

കൊറോണ ദൈവകോപമോ?

മനുഷ്യസമൂഹം ധാര്‍മ്മികമായ മൂല്യങ്ങള്‍ കൈവിട്ട് തിന്മയില്‍ മുഴുകി മൃഗതുല്യരായി തീര്‍ന്നപ്പോഴൊക്കെ, ദൈവകോപം ഉണ്ടാവുകയും ശിക്ഷിക്കപ്പെടുകയും ചെയ്ത സംഭവങ്ങള്‍ പഴയനിയമ ത്തിലുണ്ട്. നോഹയുടെ കാലത്തെ ജലപ്രളയവും ലോത്തിന്റെ കാലത്ത് സോദോം ഗൊമോറ നഗരങ്ങളെ അഗ്നിയും ഗന്ധകവും ഇറക്കി നശിപ്പിച്ചതും പാപത്തില്‍ മുഴുകി ജീവിച്ച മനുഷ്യസമൂഹത്തിനു ദൈവം കൊടുത്ത ശിക്ഷയാണെന്നു മനസ്സിലാക്കാം. അതെല്ലാം ഏതാനും പ്രദേശത്തു മാത്രമായിരുന്നു.

എന്നാല്‍ ഇന്നു ലോകം മുഴുവന്‍ തിന്മയില്‍ മുഴുകിയിരിക്കുകയാണ്. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍, ഉഭയസമ്മത ത്തോടെയാണെങ്കില്‍ കുഴപ്പമില്ല. സ്വവര്‍ഗ്ഗരതിയും സ്വവര്‍ഗ്ഗ വിവാഹവും ഭ്രൂണഹത്യയും ഇന്നു തെറ്റല്ലാതായിരിക്കുന്നു. ചില രാജ്യങ്ങളെങ്കിലും സ്വവര്‍ഗ്ഗ വിവാഹത്തിനു നിയമ പരമായ അംഗീകാരം നല്‍കിയിരിക്കുന്നു. തിന്മയായിരുന്ന കാര്യങ്ങളെല്ലാം നന്മയാക്കി മാറ്റിയിരിക്കുകയാണിന്ന്. തെറ്റുകളെ തിരുത്തേണ്ട സര്‍ക്കാരുകളും മറ്റു സംവിധാനങ്ങളും ചിലപ്പോഴൊക്കെ തെറ്റുകാരെ അംഗീകരിക്കുന്ന അവസ്ഥയുണ്ട്. ദൈവത്തിന്റെ കാണപ്പെടുന്ന പ്രതിനിധികളും ആള്‍ ദൈവങ്ങളും അവര്‍ ചെയ്യുന്ന തിന്മകളെ ന്യായീകരിക്കാന്‍ ദൈവത്തെ മറയാക്കുന്നു. അത്ഭുതങ്ങള്‍ കൃത്രിമമായി സൃഷ്ടിച്ചു മനുഷ്യന്റെ ബലഹീനതയെ ചൂഷണം ചെയ്ത് പണം സമ്പാദിക്കുന്ന സമ്പ്രദായവും എല്ലാ മതവിഭാഗത്തിലും ഉണ്ട്. ക്രൈസ്തവവിശ്വാസം അനുസരിച്ചു രണ്ടാം പ്രമാണത്തിന്റെ പ്രകടമായ ലംഘനവുമാണ്.

ഈ പശ്ചാത്തല ത്തില്‍ തിന്മനിറഞ്ഞ ലോകജനതയ്ക്കുള്ള മുന്നറിയിപ്പാണോ കൊറോണ എന്നു സംശയിച്ചാല്‍ തെറ്റു ണ്ടോ? ദൈവകോപമാണ് ഈ വൈറസ് എന്നൊന്നും പറയേണ്ട തില്ലെങ്കിലും മനുഷ്യര്‍ക്കു ഒരു വീണ്ടു വിചാരത്തിനുള്ള കാരണമായി ഇതിനെ കാണാമെന്നു തോന്നുന്നു. പാപത്തില്‍ നിന്നും പാപസാഹചര്യങ്ങളിലും നിന്നുമകന്ന് വിശുദ്ധവഴിയിലൂടെ ചരിക്കാന്‍ ഇത്തരം സഹനവേളകള്‍ സഹായകമാകണം. ഈ അവസ്ഥയില്‍ നമുക്കു ചെയ്യാവുന്നത് ഒന്നു മാത്രം – ദൈവത്തോടു മുട്ടിപ്പായി പ്രാര്‍ത്ഥിക്കുക. ദൈവത്തിനു അസാധ്യമായി ഒന്നുമില്ല. അദൃശ്യമായ ആ ശക്തിയില്‍ വിശ്വസിച്ച് അല്‍പനേരം ധ്യാനി ച്ചിരുന്നാല്‍ മനഃശക്തി വര്‍ദ്ധിക്കും. രോഗപ്രതിരോധശക്തി വര്‍ദ്ധിക്കാനും സഹായ കമാകും. നമ്മുടെ ആരോഗ്യസംരക്ഷണം സര്‍ക്കാരിന്റെ കൈകളിലല്ല, നമ്മുടെ കൈകളില്‍ത്തന്നെയാണെന്നും ഓര്‍മ്മിക്കുക.

ഒ.ജെ പോള്‍, പാറക്കടവ്‌

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org