
സിബി മങ്കുഴിക്കരി, തണ്ണീര്‍മുക്കം
ചാട്ടുളി പോലുള്ള മുഖപ്രസംഗങ്ങള്‍ സത്യദീപം വാരികയെ വാര്‍ത്താ മാധ്യമങ്ങളില്‍ അടിക്കടി നിറഞ്ഞു നില്ക്കാനും, സമൂഹത്തില്‍ ചര്‍ച്ചയാക്കാനും പ്രേരിപ്പിക്കുന്നു എന്നത് സന്തോഷകരമാണ്.
മെയ് 18-ലെ സത്യദീപത്തിന്റെ 'ഉഭയധാരണകളുടെ ഉപതെരഞ്ഞെടുപ്പ്' എന്ന ശീര്‍ഷ കത്തിലെ എഡിറ്റോറിയല്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. ആ ചര്‍ച്ചയുടെ പൂര്‍ണ്ണമായ ഫലം തെരഞ്ഞെടുപ്പ് ഫലത്തോടൊപ്പം ലഭ്യമാകട്ടെ എന്ന് പ്രത്യാശിക്കുന്നു. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ പല അനഭിലഷണിയമല്ലാത്ത പ്രവണതകള്‍ക്കും നാം കാഴ്ചക്കാരായി നില്ക്കുമ്പോള്‍ ഇതുപോലുള്ള പ്രതികരണങ്ങള്‍ ആവശ്യമാണ്.
അടുത്ത കാലത്തായി കണ്ടുവരുന്ന പ്രവണതയാണ് സാമുദായിക, സഭാ, നേതൃത്വങ്ങളുടെ താല്പര്യങ്ങള്‍ അവര്‍ പ്രതിനിധാനം ചെയ്യുന്ന സമൂഹത്തിന്റെതായി സൃഷ്ടിക്കപ്പെടുക എന്നത്. ഏതു വിധേയനും നേതൃസ്ഥാനത്ത് എത്തപ്പെട്ടവര്‍ മരണം വരെ അവിടെ തുടരാന്‍ പഴുതുകള്‍ തേടുന്നു എന്നതും ശ്രദ്ധേയമാണ്.
2022 ഫെബ്രുവരി 16-ലെ ചര്‍ച്ച 'വേണ്ടാത്ത മാവോലൈന്‍' എന്ന എഡിറ്റോറിയലും അന്ന് വര്‍ത്തമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ് എന്നാല്‍ മൂന്ന് മാസങ്ങള്‍ പിന്നിട്ടപ്പോള്‍ മുഖപ്രസംഗം ഉന്നയിച്ച അടുപ്പിലെ കല്ലിടല്‍ പരിപാടി ഉടമസ്ഥന്റ അനുമതിയുണ്ടെങ്കില്‍ കല്ലിടല്‍ എന്ന ഉത്തരവിലേക്ക് ചുരുങ്ങിയത് സത്യദീപത്തിന്റെ കാലിക പ്രസക്തിക്ക് മാറ്റ് കുട്ടുന്നു എന്നത് ഇപ്പോഴത്തെ വാര്‍ത്തയാണ്.
സഭാസ്ഥാപനങ്ങളെ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രചാരണവേദിയാക്കുന്നവര്‍ക്ക് തല്‍ സ്ഥാനം നഷ്ടപ്പെടുന്നത് നാളത്തെ വാര്‍ത്തയായിത്തീരാന്‍ കഴിഞ്ഞാല്‍ സത്യദീപത്തിന് ഏറെ അഭിമാനിക്കാന്‍ വകയാകട്ടെ എന്ന് ആശംസിക്കുന്നു.