ബലിയല്ല, സഭയ്ക്ക് വേണ്ടത് കരുണയും, സ്‌നേഹവും, വിട്ടുവീഴ്ചയുമാണ്

ജോസഫ് മേലിട്ട്, കാഞ്ഞൂര്‍

വിശുദ്ധ ബലിയര്‍പ്പണത്തിലെ ജനാഭിമുഖവും, ഏകീകരണവുമായി കലഹം തുടരുന്ന സീറോ മലബാര്‍ സഭയിലെ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ വൈകി. എറണാകുളത്ത് ഇരുവിഭാഗക്കാര്‍ ഒന്നിലധികം തവണ പരസ്പരം ഏറ്റുമുട്ടി. സഭാദ്ധ്യക്ഷനായ കര്‍ദ്ദിനാളിന്റെ കോലം കത്തിച്ചു. ഈ കോലം കത്തിക്കല്‍ കേരളത്തിലെ മാധ്യമങ്ങള്‍ മാത്രമല്ല, വിദേശീയ ചാനലുകള്‍ പോലും പൊടിപ്പും തൊങ്ങലും ചേര്‍ ത്ത് നന്നായി ആഘോഷിച്ചു. അവസാനം പോലീസ് ബന്തവസ്സില്‍ കര്‍ദ്ദിനാളിന്റെ മുഖ്യകാര്‍ മ്മികത്വത്തില്‍ എറണാകുളത്ത് നടന്ന ഓശാന പെരുന്നാള്‍ ആഘോഷവും, കേരളവും, പുറം ലോകവും കണ്ടാസ്വദിച്ചു.

ഏകീകരണം നടപ്പിലാക്കാമെന്ന് സമ്മതിക്കുന്നവര്‍ എന്തിനാണ് അതിന് ഒരുങ്ങാന്‍ ഇനി യും എട്ടുമാസത്തെ ഒരുക്കം വേണമെന്ന വാശിപിടിക്കുന്നത്? ഈ വാശി ആരെയോ തോല്പിക്കാനാണെങ്കില്‍, തോല്ക്കുന്നത് സഭയാണെന്നും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണമെന്നും വിനയപൂര്‍വ്വം അേപക്ഷിക്കുന്നു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org