വാര്‍ദ്ധക്യത്തില്‍ ആശ്വാസമാകേണ്ട കരങ്ങള്‍

പിജെ. വര്‍ഗ്ഗീസ് പുത്തന്‍വീട്ടില്‍, കുമ്പളം
വാര്‍ദ്ധക്യത്തില്‍ ആശ്വാസമാകേണ്ട കരങ്ങള്‍

സത്യദീപം 2022 ആഗസ്റ്റ് ലക്കം 3-ല്‍ ബഹുമാനപ്പെട്ട പയസ് ആലുംമൂട്ടില്‍ എഴുതിയ ''സഭാമക്കള്‍ക്കും പെന്‍ഷന്‍'' എന്ന കത്തു വായിച്ചു. പ്രായമായവര്‍ക്ക് അവരുടെ വാര്‍ദ്ധക്യകാലത്ത് അല്പം സന്തോഷത്തോടു കൂടി ജീവിക്കുവാന്‍ നമ്മുടെ പള്ളികളില്‍ നിന്നും ലഭിക്കുന്ന വരുമാനത്തില്‍നിന്നും മാസംന്തോറും ഒരു നിശ്ചിത തുക പെന്‍ഷന്‍ എന്ന നിലയ്ക്ക് കൊടുക്കുകയാണെങ്കില്‍ അവരും സന്തോഷമായി ജീവിക്കും എന്ന് പറഞ്ഞെഴുതിയ കത്ത് വായിച്ചു. തിരക്കിനിടയില്‍ സഹജീവികളുടെ, അതും പ്രായം ചെന്നവരുടെ കഷ്ടപാടിലേക്ക് ശ്രദ്ധ തിരിച്ചെഴുതിയ കത്ത് നന്നായിരിക്കുന്നു അഭിനന്ദനങ്ങള്‍!

ഇന്ന് നമ്മുടെ ക്രൈസ്തവര്‍ എല്ലാവരും സാമ്പത്തികമായി മെച്ചപ്പെട്ട ജീവിതം നയിക്കുന്നവരല്ല. ക്രൈസ്തവരെന്ന നിലയില്‍ എല്ലാവരേയും സാമ്പത്തികമായി സഹായിക്കുന്നതില്‍ പരിമിതികളുണ്ട്. എന്നാല്‍ സീറോ മലബാര്‍ സഭയിലെ പ്രായം ചെന്നവരെ സാമ്പത്തികമായി സഹായിക്കുവാന്‍ നമ്മുടെ ഇടവകകള്‍ക്ക് സാധിക്കും. ഓരോ ഇടവകയിലേയും ആസ്തി നോക്കി ഒരു നിശ്ചിത തുക ഓരോ പള്ളികളില്‍ നിന്നും മാറ്റിവയ്ക്കുകയാണെങ്കില്‍ പ്രായമായ ഒരു ജോലിയും ചെയ്യുവാന്‍ സാധിക്കാത്ത സഹോദരങ്ങള്‍ക്ക് ഉപകാരപ്രദമാകും. സാമ്പത്തികമായി മുന്‍പന്തിയില്‍ നില്‍ക്കുന്നവരുടെ കൂടി അകമഴിഞ്ഞുള്ള സഹായം ഇടവകയ്ക്കുണ്ടെങ്കില്‍ കുറച്ചു പേരെയെങ്കിലും മാസംന്തോറും മുടങ്ങാതെ സഹായിക്കുവാന്‍ സാധിക്കും. അസംഘടിത മേഖലയിലുള്ള സാധാരണക്കാര്‍ക്കാണ് സഹായം നല്‌കേണ്ടത്. ഇന്ന് വേണ്ട സമയത്ത് വാര്‍ദ്ധക്യപെന്‍ഷന്‍ പോലും സര്‍ക്കാരില്‍ നിന്നും ലഭിക്കാത്തതുകൊണ്ട് നിത്യചെലവിനു പോലും മറ്റുള്ളവരുടെ മുമ്പില്‍ കൈനീട്ടുന്ന പല വ്യക്തികളും ഉണ്ട് എന്ന സത്യം കാണാതെ പോകരുത്. ചില ക്രിസ്തീയ സംഘടനകള്‍ അവര്‍ക്ക് സാധിക്കുന്നതുപോലെ ചിലരെ സഹായിക്കുന്നുണ്ട്. പക്ഷേ, സഹായം അര്‍ഹിക്കുന്നവരെയാണ് അവര്‍ സഹായിക്കുന്നതെങ്കില്‍ നല്ലൊരു കാരുണ്യപ്രവൃത്തിയാണ്. എന്നാല്‍ ഇതു കൊണ്ടൊന്നും പ്രായമായവരുടെ കഷ്ടപ്പാടുകള്‍ തീരുന്നില്ല. അതുകൊണ്ട് ഓരോ ഇടവകയും സാധിക്കുന്ന സഹായങ്ങള്‍ അവരുടെ ഇടവകയില്‍പ്പെട്ടവര്‍ക്ക് ചെയ്താല്‍ അവര്‍ക്കത് വലിയ ആശ്വാസമായിരിക്കും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org